ഏഷ്യന്‍ കപ്പ്: ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍
അബൂദബി: ഏഷ്യന്‍ കപ്പില്‍ ശക്തരായ ജപ്പാന്‍ ഉസ്ബക്കിസ്താനെ പരാജയപ്പെടുത്തി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. 2-1 സ്‌കോറിനായിരുന്നു ജപ്പാന്റെ ജയം. 40-ാം മിനുട്ടില്‍ ഉസ്ബക്കാണ് ആദ്യം ഗോള്‍ കണ്ടെത്തിയത്. എല്‍ദര്‍ ഷൊമര്‍ദോവാണ് ഉസ്ബക്കിസ്താന് വേണ്ട@ി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികം കഴിയും മുമ്പ് 43-ാം മിനുട്ടില്‍ യോഷിനോരി മൂട്ടോയിലൂടെ ജപ്പാന്‍ ഗോള്‍മടക്കി സമനില പിടിച്ചു. ഇതോടെ ആദ്യ പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു.
രണ്ട@ാം പകുതിക്ക് ശേഷം 58-ാം മിനുട്ടില്‍ സുകാസ ഷിയോറ്റാണിയിലൂടെ ജപ്പാന്‍ വീ@ണ്ടും ഗോള്‍ കണ്ടെ@ത്തി ഒരു ഗോളിന്റെ ലീഡ് നേടുകയായിരുന്നു. ഇതോടെ ഒന്‍പത് പോയിന്റുമായി ജപ്പാന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. ആറു പോയിന്റുള്ള ഉസ്ബക്കിസ്താനും നോക്കൗട്ടിലേക്ക് യോഗ്യത നേടി. മറ്റൊരു മത്സരത്തില്‍ ഒമാന്‍ തുര്‍ക്ക്‌മെനിസ്താനെ 3-1ന് തകര്‍ത്തു. 20-ാം മിനുട്ടില്‍ അഹ്മദ് അല്‍ മെഹ്‌റജി ഒമാന്റെ ആദ്യ ഗോള്‍ കണ്ടെ@ത്തി. എന്നാല്‍ 41-ാം മിനുട്ടില്‍ ഗോള്‍ തിരിച്ചടിച്ച് തുര്‍ക്ക്‌മെനിസ്ഥാന്‍ സമനില പിടിക്കുകയായിരുന്നു. തുടര്‍ന്ന് 84, 93 മിനുട്ടുകളിലായിരുന്നു ഒമാന്റെ വിജയഗോളുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."