'എന്റെ ഹൃദയത്തിലേക്ക് വെടിയുതിര്‍ക്കൂ. കാരണം അവിടെ മുഴുവന്‍ ഈ രാജ്യത്തോടുള്ള സ്നേഹമാണ്'- ഉവൈസി
ന്യൂഡല്‍ഹി: പൗരത്വ നിയമത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാട് തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും വെല്ലു വിളിച്ച് എ.ഐ.എംഐ.എ നേതാവ് അസദുദ്ദീന്‍ ഉവൈസി. വെടിവെക്കുമെന്ന് പറഞ്ഞാലും തങ്ങള്‍ രേഖകള്‍ കാണിക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ആന്ധ്രപ്രദേശിലെ കുര്നാലില് സി.എ.എ വിരുദ്ധ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാന്‍ ഈ രാജ്യത്ത് തന്നെ താമസിക്കും. ഒരു രേഖയും കാണിക്കില്ല. രേഖകള്‍ കാണിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ഞാന്‍ എന്റെ വിരിമാറ് കാണിച്ചു തരും. എന്നിട്ട് വെടിവെക്കൂ എന്നു പറയും. എന്റെ ഹൃദയത്തിലേക്ക് വെടിയുതിര്‍ക്കൂ. കാരണം അവിടെ മുഴുവന്‍ ഈ രാജ്യത്തോടുള്ള സ്നേഹമാണ്'- ആയിരങ്ങളെ സാക്ഷി നിര്‍ത്തി അദ്ദേഹം പറഞ്ഞു. അമിത് ഷാക്കും മോദിക്കുമെതിരെ ശബ്ദമുയര്‍ത്തുന്നവരാണ് യഥാര്‍ത്ഥ പോരാളികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."