ജീവന് ഭീഷണി: ശബരിമലയില്‍ പ്രവേശിച്ച യുവതികള്‍ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: ജീവന് ഭീഷണിയുണ്ടെന്നും ആവശ്യമായ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ശബരിമലയില്‍ പ്രവേശിച്ച രണ്ടുയുവതികള്‍ സുപ്രിംകോടതിയെ സമീപിച്ചു. കനകദുര്‍ഗ, ബിന്ദു അമ്മിണി എന്നിവരാണ് കോടതിയെ സമീപിച്ചത്.
ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. ശബരിമലയില്‍ പ്രവേശിച്ച ശേഷം വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍തൃമാതാവ് പട്ടികകൊണ്ട് തലയ്ക്കടിക്കുകയും ഇതേതുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികില്‍സതേടുകയും ചെയ്തിരുന്നു.
ശബരിമല വിഷയത്തില്‍ അക്രമാസക്ത പ്രക്ഷോഭപരിപാടികള്‍ നടത്തിവരുന്ന സംഘ്പരിവാര്‍ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പൊലിസ് സംരക്ഷണത്തിലാണ് ഇരുവരും ഇപ്പോഴുമുള്ളത്. ഈ സാഹചര്യത്തിലാണ് ഇരുവരും സുപ്രിംകോടതിയെ സമീപിച്ചത്. ശബരിമലയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് തങ്ങള്‍ക്ക് ഇപ്പോഴും ഭീഷണിനിലനില്‍ക്കുന്നുണ്ട്. അതിനാല്‍ മുഴുവന്‍ സമയവും സുരക്ഷ വേണം. ശബരിമലയില്‍ പോവാന്‍ ആഗ്രഹിക്കുന്ന എല്ലാ യുവതികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
ദലിത് വിഭാഗത്തില്‍പ്പെട്ട തന്റെ സന്ദര്‍ശനത്തിനു ശേഷം അവിടെ ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി സുപ്രിംകോടതി ഉത്തരവുകളുടെ ലംഘനമാണൈന്നും അതിനാല്‍ തന്ത്രിക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ബിന്ദു ഹരജിയില്‍ ആരോപിച്ചു. മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ്ങാണ് ഇവര്‍ക്കു വേണ്ടി ഹരജി നല്‍കിയത്.
സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ഇന്ദിരാജയ്‌സിങ്ങിന്റെ ആവശ്യം ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അംഗീകരിച്ചതോടെയാണ് ഹരജി ഇന്നു തന്നെ പരിഗണിക്കാനുള്ള സാഹചര്യം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."