അരിപ്രശ്നം: ഭക്ഷ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: അരി വില കുത്തനെ കൂടിയതില്‍ പ്രതിഷേധിച്ച് വിഷയം സഭ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. സംസ്ഥാനത്ത് അരി വില കുത്തനെ വര്‍ധിക്കുന്നതിന് പരിഹാരം കാണുന്നതില്‍ ഭക്ഷ്യമന്ത്രി പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
വില കുത്തനെ കൂടുന്നതില്‍ കേന്ദ്രത്തിന്റെ വിഹിതം കുറഞ്ഞത് കാരണമാണെന്നും കൂടാതെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വരള്‍ച്ചയും അരിയുടെ വില വര്‍ധനക്ക് കാരണമായിട്ടുണ്ടെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമന് സഭയില്‍ പറഞ്ഞു. എന്നാല്‍, കേരളത്തിന് കഴിഞ്ഞ തവണ ലഭിച്ച കേന്ദ്രവിഹിതം പോലും വിതരണം ചെയ്യുന്നതില്‍ ഭക്ഷ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."