HOME
DETAILS
MAL
'ഇന്ത്യ മൈ വാലന്റൈന്‍'- പ്രണയദിനത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പ്രതിഷേധത്തിരകളുയരും
backup
February 10 2020 | 09:02 AM
ന്യൂഡല്‍ഹി: ഫെബ്രുവരി 14ന് വാലന്റൈന്‍ ദിനത്തില്‍ രാജ്യത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. 'ഇന്ത്യ, മൈ വാലന്റൈന്‍' എന്ന പേരില്‍ ഇന്ത്യയിലെ 10 പ്രധാന നഗരങ്ങളില്‍ പ്രക്ഷോഭം നടത്താനാണ് സമരസംഘടനകളുടെ തീരുമാനം.
ഫെബ്രുവരി 14 മുതല്‍ 16 വരെയാണ് പ്രക്ഷോഭം. സ്വരഭാസ്കര്‍, വിശാല്‍ ദദ്ലാനി, രേഖ ഭരദ്വാജ് എന്നിവരടക്കം നിരവധി നടീനടന്മാരും പൊതുപ്രവര്‍ത്തകരും പ്രക്ഷോഭത്തില്‍ പങ്കെടുക്കും.
ഡല്‍ഹിയിലാണ് വാലന്റൈന്‍ പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം ആരംഭിക്കുക. മുംബൈയിലാണ് പ്രക്ഷോഭം അവസാനിക്കുക.
ഡിസംബര്‍ 11നാണ് നിയമം പ്രബല്യത്തില്‍ വന്നത്. അന്നു മുതല്‍ രാജ്യം മുഴുവന്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."