HOME
DETAILS

സമര മുറകൾക്ക് മുന്നിൽ മുട്ട് മടക്കാത്ത ഭരണകൂടങ്ങളില്ല: ജസ്റ്റിസ് കമാൽ പാഷ

  
backup
February 10 2020 | 09:02 AM

5435556578696565656-2

     മക്ക: കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യൻ ജനത ആഗോള തലത്തിൽ നടത്തി വരുന്ന സമരം വിജയത്തിലെത്തുമെന്നും ലോക ചരിത്രത്തിൽ സമരമുറകൾക്ക് മുമ്പിൽ മുട്ട് മടക്കാത്ത ഭരണകൂടങ്ങളില്ലെന്നും ജസ്റ്റിസ് കെമാൽ പാഷ. മക്ക പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച സിഎഎ, എൻആർസി  വിശദീകരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമം മുസ്‌ലിം സമൂഹത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും മറ്റു സമൂഹത്തെയും ബാധിക്കുന്ന അപകടമാണ് ഈ നിയമത്തിൽ പതിയിരിക്കുന്നെതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതര സമുദായങ്ങളെ പ്രീണിപ്പിച്ചു കൂടെ നിർത്താൻ വേണ്ടി മാത്രമാണ് അമിത് ഷാ സർക്കാർ പൗരത്വ നിയമം കൊണ്ടുവന്നിട്ടുള്ളതെന്നും ഭരണകൂടം തന്നെ ഇത് പിൻവലിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

     ഇന്ത്യൻ പാസ്സ്പോർട്ട് ആക്ട് അനുസരിച്ച് ഇന്ത്യൻ പൗരന് മാത്രമേ പാസ്സ്പോർട്ട് കൊടുക്കാൻ കഴിയുകയുള്ളുവെന്നും ഇതൊന്നും മനസ്സിലാക്കാതെയാണ് പാസ്സ്പോർട്ട് പൗരത്വത്തിനുള്ള രേഖയല്ലെന്നു മോഡി സർക്കാർ പറയുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഒരു കാഴ്ചക്കാരന്റെ പങ്കു പോലും വഹിക്കാത്തവർ ഇന്ത്യ ഭരിക്കുന്നതിനാലാനാണ് ഇന്ത്യൻ ജനത ഇത്ര കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നർ ലൈൻ പെർമിറ്റ് (ഐ എൽ പി ) നടപ്പിലാക്കുന്നതോടെ ഇന്ത്യയിൽ എവിടെയും സഞ്ചരിക്കുവാനുള്ള ഇന്ത്യൻ പൗരന്മാരുടെ സ്വതന്ത്രം ഹനിച്ചുകൊണ്ടു ഇന്ത്യയെ വിഭജിക്കുകയാണെന്നും, ഇത് ചില സംസ്ഥാനങ്ങളിൽ നടപ്പിലാക്കി കഴിഞ്ഞെന്നും അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട സദസ്സ്യരുടെ സംശയങ്ങൾക്ക് ജസ്റ്റിസ് കെമാൽ പാഷ മറുപടി നൽകി. മക്കയിലെ വിവിധ രാഷ്ട്രീയ, മത, സാംസ്കാരിക, സന്നദ്ധ സംഘടനകളുടെ സാന്നിധ്യത്തിൽ ജസ്റ്റിസ് കെമാൽ പാഷക്ക് മൊമെന്റോ നൽകി ആദരിച്ചു. മെയ് 24, 2018 ൽ കേരള ഹൈ കോർട്ടിൽ നിന്നും വിരമിച്ച ജസ്റ്റിസ് കെമാൽ പാഷ, കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് ജഡ്ജി, എറണാകുളം സ്‌പെഷ്യല്‍ സിബിഐ കോടതി ജഡ്ജി, കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി, തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി, എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി, കേരള ഹൈക്കോടതിയിലെ രജിസ്ട്രാര്‍ ജനറല്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

      ടി.പി അഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ എ.പി. കുഞ്ഞാലി ഹാജി ആശംസയർപ്പിച്ചു. ഷാനിയാസ് കുന്നിക്കോട് സ്വാഗതവും ഷാഫി ബാഖവി നന്ദിയും ആശംസിച്ചു. സലീഫ് മുഹമ്മദ് സിയാദിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടി ദേശീയ ഗാനത്തോടെയാണ്  അവസാനിച്ചത്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഷാജി ചുനക്കര (ഒ ഐ സി സി), ബഷീർ മാമാങ്കര (ഇസ്‌ലാഹി സെൻറെർ), യൂസഫ് അബ്ദുൽ ഖാദർ (ഫോക്കസ്), അസ്‌ലം (അജ്‌വ), ഹുസൈൻ (ആശ്രയ തീരം), അബ്ദുൽ ഹക്കീം ആലപ്പുഴ (തനിമ), ഫായിസ് കുറ്റിപ്പുറം (യൂത്ത് ഇന്ത്യ), നാസർ കിൻസാര (കെഎംസിസി), അസീം അഷ്‌റഫ് (മക്ക ദഅവ സെന്റർ), അഡ്വ: ഫാറൂഖ് മരിക്കാർ (പ്രവാസി), യഹ്‌യ ആസഫലി (കെ എ എം സി), ഉസ്മാൻ കുറുകത്താണി (ഐ സി എഫ് ), മുഹമ്മദ് മേലാറ്റൂർ (നവോദയ) നൗഷാദ് മാരിയാട് (ഐഎം സിസി), മുഹമ്മദ് നിജ (ഐഎസ്എഫ്), സ്വാലിഹ് (ഐ എഫ് എഫ് ), ഷാനിയാസ് കുന്നിക്കോട്, ടി.പി അഹമ്മദ് കുട്ടി മാസ്റ്റർ, ശമീൽ ചേന്ദമംഗല്ലുർ എന്നിവർ  നേതൃത്വം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago