മകളെ പീഡിപ്പിച്ചയാളെ പിതാവ് കുത്തികൊലപ്പെടുത്തി
ഹൈദരാബാദ്: മകളെ പീഡിപ്പിച്ചയാളെ പിതാവ് കുത്തികൊലപ്പെടുത്തി. തെലങ്കാന രാഷ്ട്രീയ സമിതി നേതാവ് ശ്യാം സുന്ദര്‍ റെഡ്ഡിയാണ് മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ രാജേഷ്(32) നെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പീഡനത്തെ തുടര്‍ന്ന് ശ്യാം സുന്ദറിന്റെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു.
ശ്യാം സുന്ദറും നാല് പേരും ചേര്‍ന്നാണ് രാജേഷിനെ ആക്രമിച്ചത്. രാജേഷ് ബാറില്‍ നിന്ന് ഇറങ്ങുന്നതും നോക്കി ഇവര്‍ പ്രദേശത്ത് കാത്തുനില്ക്കുകയും ഇറങ്ങിയ ഉടന്‍തന്നെ ശ്യാം സുന്ദര്‍ രാജേഷിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.
ശ്യാം സുന്ദറിനെയും സുഹൃത്തുക്കളേയും പൊലിസ് കൊലക്കുറ്റം ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തു.
ശ്യാം സുന്ദറിന്റെ മകളെ തട്ടികൊണ്ടുപോയി പീഡിച്ച കേസില്‍ രാജേഷ് 2015 ല്‍ പൊലിസ് പിടിയിലായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി നാഗാര്‍ജുന സാഗറില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ഇയാളെ ഒരു വര്‍ഷത്തേക്ക് ജയിലില്‍ അടച്ചിരുന്നു. 2016 ജൂണില്‍ ഇയാള്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. പത്തോളം കേസുകളില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട രാജേഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."