ഇന്ത്യയിലെ അഞ്ച് സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
ന്യൂഡല്‍ഹി: സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായിതാ ഇന്ത്യയിലെ വ്യത്യസ്തമായ അഞ്ച് സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിജയപ്പെടാം. യുവാക്കള്‍ക്കും നവ ദമ്പതികള്‍ക്കുമെല്ലാം ആഘോഷമാക്കാന്‍ പറ്റുന്ന വിസ്മയകരമായ അഞ്ച് സ്ഥലങ്ങളാണിവിടെ...
മണാലി: ഹിമാചല്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന മണാലി സാഹസിക വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. കുത്തനെയുള്ള മലനിരകളിലെ ട്രക്കിങ്, കാംപിങ്,പുഴയിലൂടെ ചങ്ങാടത്തിലൂടെയുള്ള യാത്ര എന്നിവ അവിസ്മരണീയ അനുഭവമായിരിക്കും. മഞ്ഞില്‍ പുതച്ച ഹിമാചല്‍ മലനിരകളിലേക്കുള്ള ഓഫ് റോഡ് യാത്രയും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്.
ഷില്ലോങ്: പ്രകൃതി ഒരുക്കിയ മനോഹരമായ താഴ്‌വരയാണ് ഷില്ലോങില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. കാടുകളും മലനിരകളിലും ഒരുക്കിയ ട്രക്കിങ്,ബോട്ടിങ് എന്നീ സാഹസിക റൈഡുകള്‍ ആന്ദകരമാകും.
ഗോവ: ഇന്ത്യയിലെ മനോഹരമായ ബീച്ചുകളുള്ള ഗോവ സാഹസിക വിനോദ സഞ്ചാരത്തിനു പ്രസിദ്ധമാണ്. കടലിനു മുകളിലൂടെയുള്ള പാരാഗ്ലൈഡിങ്,വാട്ടര്‍ സ്‌പോര്‍ട്‌സ്,ഫിഷിങ്,കടലിലൂടെയുള്ള വാട്ടര്‍ ബൈക്ക് യാത്ര എന്നിവ ത്രില്ലടിപ്പിക്കും.
ലൊനാവല: മുംബൈക്കു സമീപമുള്ള ലൊനാവലയില്‍ സാഹസിക ടൂറിസത്തിനായുള്ള വിവിധ റൈഡുകളുണ്ട്. ഹോട്ട് എയര്‍ ബലൂണ്‍,ആകാശത്തു നിന്ന് താഴേക്ക് ചാടുന്ന ബംജീ ജംപിങ്,പെയിന്റ് ബോള്‍ റൈഡ് എല്ലാം ആകര്‍ഷകമാണ്.
ഋശികേഷ്: ഉത്തരാഖണ്ഡില്‍ ഹിമാലയന്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഋശികേഷില്‍ പുഴയിലൂടെയുള്ള ബോട്ടിങും സാഹസിക മലകയറ്റവും നവ്യാനുഭവമാകും. വെള്ളച്ചാട്ടത്തിലൂടെയുള്ള ട്രക്കിങ്,ചങ്ങാട യാത്ര,തിരമാലകള്‍ക്കിടിലൂടെയുള്ള ബോട്ടിങ് എല്ലാം സാഹസികത നിറഞ്ഞതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."