HOME
DETAILS
MAL
മെത്രാന് കായലിലും ആറന്മുളയിലും കൃഷിയിറക്കാന്‍ കൃഷിവകുപ്പ്
backup
June 14 2016 | 04:06 AM
തിരുവനന്തപുരം: വിവാദമായ മെത്രാന് കായലിലും ആറന്മുളയിലെ വിമാനത്താവളത്തിനുള്ള ഭൂമിയിലും കൃഷിയിറക്കാന്‍ ഒരുങ്ങി കൃഷിവകുപ്പ്. ഇതുസംബന്ധിച്ച് കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും ചര്‍ച്ച നടത്തി. കൃഷിവകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കൃഷിയിറക്കാനുള്ള പദ്ധതി നടപ്പിലാക്കാനാണ് ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചത്. 17നകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. സ്വകാര്യ ടൂറിസം പദ്ധതിക്കായി മെത്രാന് കായല്‍ നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ നല്കിയ ഹരജിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."