HOME
DETAILS

സംവരണത്തിന്റെ രാഷ്ട്രീയം

  
backup
January 17 2019 | 19:01 PM

samvaranathinte65484515544612151-18-01-2019

#സിദ്ദീഖ് പെരുവന്‍കുഴിയില്‍
9037872984

 


സംവരണം എന്നത് ദാരിദ്ര്യ നിര്‍മാര്‍ജനമോ സാമ്പത്തിക പദ്ധതിയോ അല്ല. സംവരണത്തിന്റെ മാനദണ്ഡം സാമുദായിക പിന്നാക്കാവസ്ഥയാണ്. അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും തൊഴിലും വിദ്യാഭ്യാസവും തുല്യമായി ലഭ്യമാവുന്നതിനുവേണ്ടിയുള്ള ജനാധിപത്യ അവകാശമാണ് സംവരണം. കേന്ദ്ര സര്‍ക്കാര്‍ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ രംഗങ്ങളില്‍ 10 ശതമാനം സംവരണം ഏര്‍പെടുത്തുന്നത് പിന്നാക്ക, മതന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളിയാണ്. സവര്‍ണ വിഭാഗങ്ങളുടെ വോട്ടിനെ ലക്ഷ്യമാക്കിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി പരമോന്നത കോടതി വിധിക്കും എതിരാണ്. അധികാര പങ്കാളിത്തത്തിനും സാമുദായിക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യം വച്ചും ദീര്‍ഘവീക്ഷണത്തോടെ ഭരണഘടനാ ശില്‍പികള്‍ കൊണ്ടുവന്ന സംവരണത്തെ പൊളിച്ചുകളയുകയാണ് യഥാര്‍ഥത്തില്‍ ചെയ്തത്.


സാമ്പത്തിക സംവരണം ഭരണഘടനയുടെ പൊതുലക്ഷ്യത്തിനു നിരക്കുന്നതല്ല. ബില്ലില്‍ ഭേദഗതി വരുത്തി പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയാലും കോടതിയില്‍ ചോദ്യംചെയ്യപ്പെടാന്‍ സാധ്യകളേറെയുണ്ട്. 1991ല്‍ നരസിംഹറാവു സര്‍ക്കാര്‍ ഇത്തരത്തിലൊരു വിജ്ഞാപനം കൊണ്ടുവന്നപ്പോള്‍ സുപ്രിംകോടതി അത് റദ്ദാക്കുകയാണുണ്ടായത്. 1992ലെ ഇന്ദിരാ സാഹ്നി കേസിലെ വിധിക്കെതിരാണ് സാമ്പത്തിക സംവരണം. ഭരണഘടനയില്‍ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണമാണ് പറയുന്നത്. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണം സുപ്രിംകോടതി തള്ളിക്കളഞ്ഞതാണ്. മൊത്തം സംവരണം 50 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് കോടതി പല തവണ പറഞ്ഞതുമാണ്. അതുകൊണ്ടാണ് പല സംസ്ഥാനങ്ങളിലും മുന്നാക്ക ജാതിക്കാര്‍ക്കു നല്‍കിയ സംവരണം കോടതി പലപ്പോഴായി അസാധുവാക്കിയത്.

 


ഇപ്പോള്‍ സംവരണാനുകൂല്യം ലഭിക്കുന്നവരുടെ ജനസംഖ്യക്ക് ആനുപാതികമായി ക്വാട്ട ഉയര്‍ത്തണമെന്നുള്ള ആവശ്യം പരിഗണിക്കാതെയാണ് മുന്നാക്കക്കാര്‍ക്കായി 10 ശതമാനം സംവരണം വര്‍ധിപ്പിക്കുന്നത്. വാര്‍ഷിക വരുമാനം എട്ടുലക്ഷം, ആയിരം ചതുരശ്രയടിയുള്ള വീട്, സ്വന്തമായി അഞ്ചേക്കര്‍ ഭൂമി എന്നിവയുള്ളവര്‍ സംവരണത്തില്‍ വരില്ല. ഇത്തരം കാര്യങ്ങള്‍ പണക്കാരില്‍ നിക്ഷിപ്തമാവുന്നതിനാല്‍ ഇതിനു താഴയുള്ള പരമാവധി ആളുകള്‍ സംവരണ പരിധിയില്‍ വരും. അതുകൊണ്ട് ബില്‍ ലക്ഷ്യം നേടില്ല.
അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമാണ് ഈ തീരുമാനമെടുക്കാനുണ്ടായ ചേതോവികാരം. അവിടെയുള്ള സവര്‍ണ വിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിയുടെ ശോഭ മങ്ങുകയും വോട്ട് ചോര്‍ന്നുപോവുകയും ചെയ്തിട്ടുണ്ട്. നഷ്ടമായതെല്ലാം തിരിച്ചുപിടിക്കാമെന്നും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സാമ്പത്തിക സംവരണം എന്ന പദമുപയോഗിച്ച് വോട്ട് തട്ടാമെന്നുമാണ് ബി.ജെ.പി കരുതുന്നത്. രാജ്യത്തു തൊഴിലില്ലായ്മയും ദാരിദ്ര്യവും പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട മോദി സര്‍ക്കാര്‍ സാമ്പത്തിക സംവരണമുപയോഗിച്ച് അതിനെ മറികടക്കാനാണ് ശ്രമിക്കുന്നത്. ഈ അടവു മനസ്സിലാക്കിയാണ് ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ ശിവസേന പോലും ബില്ലിനെതിരേ രംഗത്തെത്തിയത്.
സാമ്പത്തിക പിന്നാക്കാവസ്ഥ എപ്പോഴും ഉണ്ടാവണമെന്നില്ല. അതു മാറിമറിഞ്ഞു വരും. എന്നാല്‍, സാമൂഹിക പിന്നാക്കാവസ്ഥയുടെ സ്ഥിതി അതല്ല. അതു പെട്ടെന്ന് മാറുന്നതല്ല. അതു മൂന്‍കൂട്ടി കണ്ടതുകൊണ്ടാണ് ഭരണഘടനാ ശില്‍പികള്‍ സംവരണമെന്ന തത്ത്വം മുന്നോട്ടുവച്ചത്. മുന്നാക്ക വിഭാഗങ്ങള്‍ക്കു വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോ, സംവരണം എന്ന വ്യവസ്ഥ മാറ്റി സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള സമയമായോ എന്നൊക്കെ പഠിക്കാനുള്ള ധാര്‍മിക ബാധ്യത പോലും കേന്ദ്രസര്‍ക്കാര്‍ നിറവേറ്റാതെയാണ് തിടുക്കത്തിലുള്ള ഈ ഭരണഘടനാ ഭേദഗതി. ഇത് അങ്ങേയറ്റം നീതിനിഷേധവും പ്രതിഷേധാര്‍ഹവുമാണ്.


സംവരണ ബില്‍ ഇരുസഭകളിലും വലിയ എതിര്‍പ്പില്ലാതെയാണ് പാസാക്കിയെടുത്തത്. ബി.ജെ.പി വോട്ടു ലക്ഷ്യമാക്കി ബുദ്ധിപരമായ ഈ നീക്കം നടത്തിയപ്പോള്‍ മുസ്‌ലിം ലീഗും എ.ഐ.എം.ഐ.എമ്മുമല്ലാതെ മറ്റാരുടെയും ചെറുവിരലനങ്ങിയില്ല. കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ മുന്നാക്ക പ്രീണനത്തിന് എന്‍.ഡി.എ നിലപാടിനെ സ്വാഗതം ചെയ്യുന്നതാണ് കണ്ടത്. ബില്ലിന്റെ നയം ശരിയല്ലെന്നും ബില്ലില്‍ തിരക്കിട്ടു ഭേദഗതി കൊണ്ടുവന്നുവെന്നും ഇത് ജനാധിപത്യ രീതിക്കെതിരാണെന്നും കോടതിയില്‍ ചോദ്യം ചെയ്താല്‍ നിലനില്‍ക്കില്ലെന്നുമുള്ള വാദങ്ങള്‍ ഉന്നയിച്ച കോണ്‍ഗ്രസ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
പാര്‍ലമെന്ററി സംവിധാനത്തെ നോക്കുകുത്തിയാക്കുന്ന വിധത്തിലാണ് സംവരണ ബില്ലെന്നും അത് അവതരിപ്പിക്കുന്നതിനു മുമ്പ് വിശദമായ ചര്‍ച്ച വേണമെന്നും കൂടിയാലോചനകളില്ലാത്ത ബില്‍ തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും പറയുന്ന സി.പി.എം എന്തുകൊണ്ട് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നില്ല ബില്ലിനെ ആദ്യം സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നീടു മലക്കംമറിഞ്ഞു. മുന്നാക്കക്കാരിലെ ദരിദ്രര്‍ പുറത്താകുമെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. ഇടതുപക്ഷം യുക്തിരഹിതമായി സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നവരും അതു കൊണ്ടുവരാന്‍ വേണ്ടി പരിശ്രമിക്കുന്നവരുമാണ്. ഇതിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡില്‍ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പെടുത്തിയത്.
ഇടതുപക്ഷവും സംഘ്പരിവാറും എല്ലാ കാലത്തും സാമുദായിക സംവരണത്തിന് എതിരായാണ് നിലകൊണ്ടിട്ടുള്ളത്. ആ നിലപാടിന്റെ ഭാഗമാണ് കേരള സര്‍ക്കാരിന്റെ പ്രധാന ചാലകശക്തിയാകാന്‍ പോകുന്ന കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസില്‍ പിന്നാക്ക, മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്ട്രീം രണ്ടിലും മൂന്നിലും സംവരണം നിഷേധിച്ചത്. 1957ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ വന്ന ആദ്യ ഇടതുസര്‍ക്കാര്‍ രൂപീകരിച്ച ഒന്നാം ഭരണപരിഷ്‌കാര കമ്മിഷന്‍ കേരളത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കാനാണ് ശുപാര്‍ശ ചെയ്തിരുന്നത്. രാജ്യത്ത് ആദ്യമായി സാമ്പത്തിക സംവരണം എന്ന ആശയം ഉടലെടുത്തതും ഇവരില്‍ നിന്നു തന്നെയാണ്. സംവരണവിരുദ്ധര്‍ എല്ലാ കാലത്തും ഉയര്‍ത്തുന്നതാണ് സംവരണം സര്‍ക്കാര്‍ സര്‍വിസിന്റെ ഗുണമേന്മ ഇല്ലാതാക്കുമെന്ന വാദം. കേന്ദ്ര സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങളുടെ ക്രിമിലെയര്‍ പരിധി ആറില്‍ നിന്ന് എട്ടു ലക്ഷമാക്കി ഉയര്‍ത്തുകയും മറ്റെല്ലാ സംസ്ഥാനങ്ങളും അതു നടപ്പാക്കുകയും ചെയ്തപ്പോള്‍ കേരള സര്‍ക്കാര്‍ മാത്രം അതിനു വിമുഖത കാണിക്കുകയാണ് ചെയ്തത്. പിന്നീട് വലിയ വിമര്‍ശനമുയര്‍ന്നപ്പോഴാണ് സംസ്ഥാനം അതു നടപ്പാക്കിയത്.

 


സംവരണമുണ്ടായിട്ടുപോലും സംവരണ സമുദായങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്നാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. അതു പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ട സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പദ്ധതി കൊണ്ടുവന്നിട്ടും അതില്‍ ഇതുവരെ നടപടിയെടുക്കാന്‍ ഭരണകൂടം തയാറായിട്ടില്ല. 10 ശതമാനം മെറിറ്റ് ക്വാട്ട സാമ്പത്തിക സംവരണത്തിനു മാറ്റിവയ്ക്കുമ്പോള്‍ അവിടെയും പിന്നാക്ക വിഭാഗങ്ങള്‍ക്കു വലിയ നഷ്ടമാണ് നേരിടേണ്ടിവരിക. 2001ല്‍ പിന്നാക്ക വിഭാഗങ്ങളുടെ സര്‍ക്കാര്‍ സര്‍വീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും പ്രാതിനിധ്യക്കുറവിനെക്കുറിച്ചു പഠിച്ചു തയാറാക്കിയ നരേന്ദ്ര കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പിന്നാക്കക്കാര്‍ക്കു നഷ്ടപ്പെട്ടത് 17,520 തസ്തികകളാണെന്നു പറയുന്നു. ഇതില്‍ കൂടുതലും നഷ്ടപ്പെട്ടത് മുസ്‌ലിംകള്‍ക്കാണ്. 7383 തസ്തികകള്‍. മുന്നാക്കക്കാര്‍ക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സര്‍വീസിലെ നിലവിലെ സംവരണത്തോത് വച്ചു നോക്കുമ്പോള്‍ തന്നെ ജനസംഖ്യാനുപാതിക പ്രാതിനിധ്യം പിന്നാക്ക വിഭാഗങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് കമ്മിഷന്റെ മറ്റൊരു കണ്ടെത്തല്‍. വര്‍ഷം 18 കഴിഞ്ഞിട്ടും ഇതുവരെ അതു നികത്താന്‍ ഇരുമുന്നണികള്‍ക്കും കഴിഞ്ഞിട്ടില്ലെന്നാണ് വസ്തുത. ഇനി സാമ്പത്തിക സംവരണം കൂടി വരുമ്പോള്‍ പിന്നാക്ക വിഭാഗങ്ങളുടെ ആശങ്ക വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങളുടെ സര്‍ക്കാര്‍ സര്‍വീസിലുള്ള പ്രാതിനിധ്യക്കുറവ് അതിവേഗം നികത്താന്‍ സ്‌പെഷ്യല്‍ ഡ്രൈവ് എന്ന പദ്ധതി നടപ്പാക്കാന്‍ വിവരശേഖരണം ആരംഭിച്ചിരുന്നു. എന്നാല്‍ അതും നിലച്ച മട്ടാണ്. പാലോളി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന ഇടതുപക്ഷ പ്രകടനപത്രികയിലെ വാഗ്ദാനം ഭരണമേറ്റെടുത്ത് രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പാലിച്ചിട്ടുമില്ല.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ 2006ലെ കേരള പഠനം റിപ്പോര്‍ട്ടും 2001ലെ നരേന്ദ്ര കമ്മീഷന്‍ റിപ്പോര്‍ട്ടും പറയുന്നത് 12.5 ശതമാനം വരുന്ന നായര്‍ സമുദായത്തിന് സര്‍ക്കാര്‍ ഉദ്യോഗം 21 ശതമാനം കിട്ടിയിട്ടുണ്ടെന്നാണ്. ഇതില്‍ തന്നെ പ്രാതിനിധ്യം 40 ശതമാനം കൂടുതലുമാണ്. മറ്റു മുന്നാക്ക ഹിന്ദുക്കളുടെ ജനസംഖ്യാ ശതമാനം 1.3 ആണെങ്കില്‍ 3.1 ശതമാനം ഉദ്യോഗ പ്രാതിനിധ്യമുണ്ട്. 56.5 ശതമാനമാണ് അവര്‍ അധികം നേടിയത്. 27 ശതമാനം വരുന്ന ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിന് 12 ശതമാനമാണ് ഉദ്യോഗ പ്രാതിനിധ്യമുള്ളത്. മുസ്‌ലിം സമുദായത്തിന്റെ സര്‍വീസിലെ ജനസംഖ്യാനുപാതിക കുറവ് 136.0 ശതമാനമാണ്. ഭൂമിയുടെ കാര്യത്തിലാണെങ്കില്‍ മുന്നാക്ക ഹിന്ദുക്കളുടെ കുടുംബത്തിനു ശരാശരി കൈവശമുള്ളത് 105.2 സെന്റാണ്. നാഷനല്‍ സാമ്പിള്‍ സര്‍വേ പ്രകാരം സ്ഥിരവരുമാനത്തിന്റെ കാര്യത്തില്‍ 34.85 ശതമാനമാണ് മുന്നാക്കക്കാരുടേത്. ഇതു മറ്റു സമുദായങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. പിന്നെ എവിടെയാണ് മുന്നാക്ക സമുദായം പിന്നോട്ടു പോയത് രാജ്യത്തെ 25 ശതമാനത്തോളം വരുന്ന മുന്നാക്ക വിഭാഗങ്ങളുടെ കൈകളിലാണ് ആകെ സമ്പത്തിന്റെ 60 ശതമാനവും എന്ന് പഠനങ്ങള്‍ പറയുന്നു.

 

കണക്കുകള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മുന്നാക്കക്കാരില്‍ പാവപ്പെട്ടവര്‍ ഉണ്ടായെന്നുവരാം. അതിനു സാമ്പത്തിക സംവരണം പരിഹാരമല്ല. അവര്‍ക്കു വേണ്ടി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കുകയോ സാമ്പത്തിക പാക്കേജ് നടപ്പാക്കുകയോ ആണ് വേണ്ടത്.
പൗരനു ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ അട്ടിമറിക്കപ്പെടുമ്പോഴും അത് ഹനിക്കപ്പെടുമ്പോഴും നീതിപീഠത്തെ സമീപിക്കുക എന്നതാണല്ലോ ഏക വഴി. ഇരുസഭകളിലും ബില്‍ അനായാസം പാസായ സ്ഥിതിക്ക് എല്ലാ പിന്നാക്ക, മതന്യൂനപക്ഷ സംഘടനകളും സംവരണ സമുദായ മുന്നണിയും ഒരു കുടക്കീഴില്‍ അണിനിരന്ന് കോടതിയില്‍ ചോദ്യം ചെയ്ത് ഈ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുകയാണ് വേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago