HOME
DETAILS
MAL
ജനങ്ങളെ കരുതുന്ന സര്‍ക്കാര്‍ കേരളത്തിലുണ്ടെന്ന തോന്നല്‍ ഇപ്പോഴുണ്ടായി: കാതോലിക്ക ബാവ
backup
June 14 2016 | 04:06 AM
തിരുവനന്തപുരം: ജനങ്ങളെ കരുതുന്ന ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ടെന്ന തോന്നല്‍ ഇപ്പോഴാണ് ഉണ്ടായിരിക്കുന്നതെന്ന് ഓര്ത്തഡോക്സ്സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ പറഞ്ഞു. പുതിയ സര്‍ക്കാരിന്റെ തുടക്കം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ജനപക്ഷത്തു നിന്നു പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുന്നതായും ബാവ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ് ഹൗസില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമായി തങ്ങളിപ്പോള്‍ സനാഥരാണ്. മുമ്പ് അനാഥരാണെന്ന വികാരമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി സൗഹൃദ സംഭാഷണമായിരുന്നു. മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും എത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതെന്നും ബാവ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."