ഫേസ്ബുക്ക് വഴി അശ്ലീല വീഡിയോ; സഊദിയില്‍ മലയാളി യുവാവ് മോചിതനായി
ഫേസ്ബുക്ക് വഴി അശ്ലീല വീഡിയോ ഷെയര്‍ ചെയ്തതിന് അറസ്റ്റിലായ മലയാളി യുവാവ് മോചിതനായി. ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. റിയാദില്‍ ജോലി ചെയ്യുന്ന ഇയാള്‍ ഫേസ്ബുക്ക് വഴി അശ്ലീല വീഡിയോ ഷെയര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് സഊദി രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായ ഇയാളെ മലസ് ജയിലിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്നും തര്‍ഹീലിലേക്ക് മാറ്റാനുള്ള നീക്കത്തിനിടെയായിരുന്നു വിഷയത്തില്‍ മലയാളി സാമൂഹിക സംഘടനകള്‍ ഇടപെട്ടതും ഇതു വഴി ജയില്‍ മോചനത്തിന് ഇടയായതും
ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തതും ഷെയര്‍ ചെയ്തതുമാണ് ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നു കേസ്. ഇയാളുടെ ഫേസ്ബുക്ക് പേജിലായിരുന്നില്ല ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്തത്. എങ്കിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ഇയാളുടെ ഇഖാമ നമ്പറിലായിരുന്നുവെന്നും പൊലിസ് പറഞ്ഞു. നിരപരാധിത്വം തെളിയിച്ചതിന് ശേഷമാണ് ഇയാള്‍ക്ക് മോചനം സാധ്യമായത്.
നേരത്തെ സമാന സംഭവത്തില്‍ ഒരു ബിഹാര്‍ സ്വദേശിയും അറസ്റ്റിലായിരുന്നു. ഇന്റര്‍നെറ്റ് കണക്ഷനെടുത്ത് ഫ്‌ളാറ്റില്‍ വൈഫൈ ഷെയര്‍ ചെയ്തിരുന്ന ഇദ്ദേഹം പൊലിസ് അന്വേഷിച്ചെത്തിയപ്പോഴാണ് കേസിനെ സംബന്ധിച്ച് അറിയുന്നത്. അന്വേഷണത്തില്‍ ഇയാളുടെ വൈഫൈ ഉപയോഗിച്ച് മറ്റാരോ ആയിരുന്നു വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി വീഡിയോ ഷെയര്‍ ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തിനും മോചനം സാധ്യമായത്.
അതേ സമയം സാമൂഹിക മാധ്യമങ്ങളിലെ ചിത്രങ്ങളും വീഡിയോകളും പൊലിസ് നിരീക്ഷിണത്തിലാണെന്നും. തീവ്രവാദം, അശ്ലീലം, മതനിന്ദ തുടങ്ങിയവയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ രഹസ്യാന്വേഷണ വിഭാഗവും പൊലിസും സദാ നിരീക്ഷിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സഊദി ആഭ്യന്തര മന്ത്രാലയം പത്രകുറിപ്പില്‍ പൊതുജനങ്ങളെ അറിയിച്ചിരുന്നു. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിയുടെ ഇഖാമ നമ്പര്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം നടത്തുകയെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."