മന്ത്രിക്കസേരയോടുള്ള ആര്‍ത്തികാണുമ്പോള്‍ അത്ഭുതം: പന്ന്യന്‍
കൊല്ലം: മന്ത്രിസ്ഥാനം നേടാനുള്ള പലരുടെയും ആര്‍ത്തി കാണുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നും പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടുള്ള വൈദ്യുതപദ്ധതികള്‍ വേണ്ടെന്നും സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍.
കേരളാ ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ജെ. ചിത്തരഞ്ജന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രിസ്ഥാനം വളരെ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കേണ്ട ജോലിയാണ്. ഒരുപാടു പ്രലോഭനങ്ങളുണ്ടാകും.
അതിനെ അതിജീവിക്കാന്‍ സാധിക്കുന്നവര്‍ക്കേ മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ പറ്റുകയുള്ളൂവെന്നും താന്‍ മന്ത്രിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ പന്ന്യന്‍, ഇടതുമുന്നണിക്കു ഭരണം ലഭിച്ചപ്പോള്‍തന്നെ പല ഭാഗത്തുനിന്നും നേതാക്കളുടെ മുന്നിലേക്കു ഒട്ടേറെ ശുപാര്‍ശകളും പ്രലോഭനങ്ങളും വരുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ 500 മെഗാവാട്ട് അധികമായി ഉല്‍പാദിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."