ഗള്‍ഫ് രാഷ്ട്രങ്ങള്‍ പൊടിയില്‍ മുങ്ങി; വെള്ളിയാഴ്ചയും സ്ഥിതി തുടര്‍ന്നേക്കും
മനാമ: ഗള്‍ഫ് രാഷ്ട്രങ്ങള്‍ വ്യഴാഴ്ച പൊടിയില്‍ മുങ്ങി. മിക്ക ഗള്‍ഫ് രാഷ്ട്രങ്ങളിലും കാലത്തു മുതല്‍ ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്.
സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, യു.എ.ഇയുടെ വിവിധ എമിറേറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം അന്തരീക്ഷം പൊടി പടലത്തില്‍ മുങ്ങിയിരുന്നു. ഇത് വിവിധയിടങ്ങളില്‍ വാഹന ഗതാഗതത്തെയും ബാധിച്ചു.
പൊടിക്കാറ്റിന്റെ പശ്ചാതലത്തില്‍ ബഹ്‌റൈന്‍ ട്രാഫിക് വിഭാഗം വാഹനയാത്രക്കാര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അപകട സാധ്യത കൂടുതലയാതിനാല്‍ വാഹനങ്ങള്‍ കൃത്യമായ അകലം പാലിക്കണമെന്നും വേഗം കുറക്കണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.
തുര്‍ക്കിക്ക് സമീപം കടലിനു മുകളിലായി രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് (upper air Cyclonic circulation) ശക്തമായ പൊടിക്കാറ്റിനു കാരണമായി ചൂണ്ടി ക്കാണിക്കപ്പെടുന്നത്. ഇത് മിഡിലീസ്റ്റ് മേഖലയില്‍ ശക്തമായ മഴക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."