പുറംപോക്കിലെ മൂന്ന് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്കി മാതൃകയായി
ആര്യനാട്: വെള്ളനാട് ചെറ്റച്ചല്‍ സ്പെഷല്‍ പാക്കേജ് റോഡ് നിര്‍മാണം നടത്തിയ കമ്പനി പുറംപോക്കില്‍ താമസിച്ച് വീട് നഷ്ടമായ മൂന്ന് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്കി മാതൃകയായി. സംസ്ഥാന റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാണ് വെള്ളനാട് ചെറ്റച്ചല്‍ റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. റോഡിന്റെ നിര്‍മാണം നടത്തിയതാകട്ടെ ഇന്സ്ഫ്രാസ്ട്രക്ചര് കമ്പനി കേരള(ഇന്‍കല്‍)യാണ്. കരാര്‍ ഏറ്റടുത്ത കമ്പനി 2016ലാണ് പണി തുടങ്ങിയത്.
ഈ ഘട്ടത്തിലാണ് തൊളിക്കോട് പഞ്ചായത്തിലെ റോഡ് സുരക്ഷയ്ക്ക് ചിട്ടിക്കോണം വളവ് നവീകരിക്കേണ്ടത് അത്യാവശ്യമായി വന്നു. എന്നാല്‍ ഈ വളവില്‍ വര്‍ഷങ്ങളായി പുറംപോക്കില്‍ താമസമാക്കിയിരുന്ന മൂന്ന് നിര്‍ധന കുടുംബങ്ങളുടെ വീട് പൊളിച്ചു മാറ്റേണ്ടത് അനിവാര്യമായി വന്നു.
ഈ കുടുംബങ്ങള്‍ക്ക് മറ്റ് സ്ഥലമോ വീടോ ഇല്ലാത്ത സ്ഥിതിയായതിനാല്‍ ഇവരെ കുടിയൊഴിപ്പിക്കാനും പറ്റാത്ത അവസ്ഥയായി റോഡ് വികസനത്തിന് തടസമായി മാറി.
ഈ ഘട്ടത്തില്‍ ഇന്‍കല്‍ കമ്പനി തൊളിക്കോട് പഞ്ചായത്തുമായി സഹകരിച്ച് പഞ്ചായത്ത് ഭൂമി നല്കിയാല് ഈ കുടുമ്പങ്ങള്‍ക്കും സൗജന്യമായി വീടുനിര്‍മിച്ചു നല്‍കാമെന്ന് കമ്പനി വാഗ്ദാനം നല്കി. ഇതനുസരിച്ച് ആനപ്പെട്ടി പ്ലോന്തോട്ടം ലക്ഷം വീടി കോളനിയില്‍ അസ്മാ ബീവി,ആനപ്പെട്ടി പ്ലോന്തോട്ടം ലക്ഷം വീടി കോളനിയില്‍ എസ്. ഷൈല, ഇരുതലമൂല ലക്ഷം വീട് കോളനിയില്‍ നസീര്‍ എന്നിവര്‍ക്ക് പഞ്ചായത്തുനല്കിയ ഭൂമിയില്‍ കമ്പനി വീട് നിര്‍മാണം തുടങ്ങി. റോഡ് ഉദ്ഘാടനത്തിന് മുന്‍പേ തന്നെ ഇവരെ പുനരധിപ്പിക്കാനാണ് കമ്പനി ശ്രമിച്ചതെന്ന് ഇന്‍കല്‍ കമ്പനി അധികൃതര്‍ പറയുന്നു. മൂന്ന് വീടുകളും 420 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ റൂഫ്,അറ്റാച്ച്ഡ് ബാത്ത്റൂം,ടൈല്‍പാകിയ തറ എന്നിവയാണ് സൗകര്യമൊരുക്കിയത്. പണി പൂര്‍ത്തീകരിച്ച മൂന്ന് വീടുകളുടേയും താക്കോല്‍ ദാനം ആനപ്പെട്ടി പ്ലോന്തോട്ടം ലക്ഷം വീടി കോളനിയില്‍ നടന്ന ചടങ്ങില്‍ കെ.എസ് ശബരീനാഥന് എം.എല്‍.എ കുടുംബങ്ങള്‍ക്ക് വീടുകളുടെ താക്കോല്‍ ദാനം നടത്തി. തൊളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംന നവാസ്,ഗ്രാമ പഞ്ചായത്തംഗങ്ങള്‍, പ്രദേശവാസികള്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."