ആരോപണ വിധേയരെ പുറത്താക്കി; നെഹ്‌റു കോളജിലെ സമരം പിന്‍വലിച്ചു
തൃശൂര്‍: ജിഷ്ണു വധത്തില്‍ ആരോപണ വിധേയരായവരെ മാനേജ്‌മെന്റ് പുറത്താക്കിയതോടെ നെഹ്‌റു കോളജിലെ വിദ്യാര്‍ഥി സമരം പിന്‍വലിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, പി.ആര്‍.ഒ സഞ്ജിത്ത് വിശ്വനാഥന്‍, അധ്യാപകരായ പ്രവീണ്‍, ഗോവിന്ദന്‍ കുട്ടി, ഇര്‍ഷാദ് എന്നിവരെയാണ് പുറത്താക്കിയത്.
ആരോപണ വിധേയരെ പുറത്താക്കിയതായി കോളജ് മാനേജ്‌മെന്റ് മുദ്രപത്രത്തില്‍ എഴുതിനല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്.
കലക്ടറുടെ മധ്യസ്ഥതയില്‍ നേരത്തേയുണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ പാലിക്കുമെന്നും മാനേജ്‌മെന്റ് ഉറപ്പുനല്‍കി. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അടക്കമുള്ളവര്‍ കാമ്പസില്‍ പ്രവേശിക്കരുതെന്നും കൃഷ്ണദാസിനെ മാറ്റി പകരം സഹോദരന്‍ പി കൃഷ്ണകുമാറിന് ചുമതല നല്‍കണമെന്നുമായിരുന്നു കരാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."