നഗരത്തിനുള്ളിലെ കുരുക്കഴിഞ്ഞു; കുരുക്ക് മുറുകി കല്ലുന്താഴം ജങ്ഷന്‍
കൊല്ലം: ബൈപാസ് ഉദ്ഘാടനം കൊല്ലം നഗരത്തിന്റെ തീരാശാപമായ ഗതാഗതക്കുരുക്കിന് പരിഹാരമാക്കിയെങ്കിലും ബൈപാസിന്റെ പ്രധാന ജങ്ഷനുകളില്‍ മിക്കപ്പോഴും കുരുക്കഴിയാത്ത അവസ്ഥ. കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ കല്ലുന്താഴത്ത് തിരക്കൊഴിഞ്ഞ സമയമില്ലാത്ത അവസ്ഥയാണ്.
മേവറത്തിനും കാവനാടിനും ഇടയിലെ ഏറ്റവും തിരക്കേറിയ ഇവിടെ ദേശീയപാതയിലെ വാഹനങ്ങളുടെ നീണ്ടനിര കരിക്കോട് വരെയും കടപ്പാക്കട വരെയും കാണാന്‍ കഴിയും. എന്നാല്‍ കാവനാടിനും മേവറത്തിനും ഇടയില്‍ ദേശീയ പാത 66ല്‍ യാത്ര സുഗമമായി മാറിയിട്ടുണ്ട്. കൊല്ലം നഗരത്തില്‍ കഴിഞ്ഞ ദിവസം രാത്രിമുതല്‍ ഗതാഗതക്കുരുക്ക് പ്രകടമല്ല. ബൈപാസില്‍ വാഹനങ്ങളുടെ അമിത വേഗത അപകടങ്ങള്‍ക്കു കാരണമായിട്ടുണ്ട്. ഇന്നലെ അയത്തില്‍ ഉള്‍പ്പെടെ പലയിടത്തും അമിത വേഗതയിലെത്തിയ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. കല്ലുന്താഴത്തെ ഗതാഗത തിരക്ക് കൊല്ലം-കുണ്ടറ റൂട്ടില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."