ഫാറൂഖ് കോളജ് കണ്ടെത്തി, കാമ്പസിലെ പാട്ടുകാരനെ
സിങര്‍ ഓഫ് ദ കാമ്പസ്, ഫാറൂഖ് കോളജിലെ വിദ്യാര്‍ഥികള്‍ക്കിടയിലെ പാട്ടുകാരനെ കണ്ടെത്താന്‍ യൂണിയന്‍ സംഘടിപ്പിച്ച പരിപാടി. അധ്യാപകരില്ലാത്ത ക്ലാസുകളും വരാന്തകളും മരത്തിന്റെ ചുവടുകളും കാമ്പസിന്റെ പാട്ടുകാരെ ഉണര്‍ത്തുമെങ്കിലും ഇതിലൊന്നും യഥാര്‍ഥ പാട്ടുകാരന്‍ പുറത്തുവരുന്നില്ല. അല്ലെങ്കിലും ചൈന്‍ സോങിനെന്തിനാ അല്ലേ ശ്രുതിയും താളവും.
പാട്ടുകാരായാലും മറ്റു കലാകാരന്മാരായാലും അവര്‍ക്ക് വളരാന്‍ പറ്റിയ ഇടങ്ങളാണ് കാമ്പസുകള്‍. വളര്‍ത്താന്‍ ആളുണ്ടെങ്കില്‍, ഒരു അവസരം നല്‍കുകയാണെങ്കില്‍ സര്‍ഗാത്മകതയുടെ എല്ലാ ഭാവങ്ങളും പുറത്തുവരും.
കോഴിക്കോട് ഫാറൂഖ് കോളജിലെ വിദ്യാര്‍ഥി യൂണിയനും അത്തരമൊരു ശ്രമം നടത്തി വിജയിച്ചിരിക്കുകയാണ്. മാസങ്ങള്‍ നീണ്ടുനിന്ന റിയാലിറ്റി ഷോയിലൂടെയാണ് കാമ്പസിലെ മികച്ച പാട്ടുകാരനെ തെരഞ്ഞെടുത്തത്. ബിരുദാനന്തര ബിരുദ സുവോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി റസീന്‍ സിദ്ദീഖാണ് കാമ്പസിന്റെ ആവേശം മുഴുവന്‍ ഏറ്റുവാങ്ങി ഒടുവില്‍ ആ പട്ടം നേടിയത്.
52 ഗായകരാണ് ഓഡിഷന്‍ ഘട്ടത്തിലുണ്ടായിരുന്നത്. പിന്നീട് 15 പേരെ തെരഞ്ഞെടുത്ത് മത്സരം മുന്നോട്ടു നീങ്ങി. മെലഡി, സ്പീഡ്, ഡുവെറ്റ് എന്നിങ്ങനെ മൂന്നു റൗണ്ടുകളിലായി നടന്ന മത്സരത്തിനൊടുവില്‍ അഞ്ചു ഫൈനലിസ്റ്റുകള്‍. റസീനെക്കൂടാതെ മൂന്നാം വര്‍ഷ മാത്‌സ് വിദ്യാര്‍ഥിനി സീഫ മറിയം, മലയാളം വിദ്യാര്‍ഥിനി ഷംന, സുവോളജി വിദ്യാര്‍ഥിനി ഷംനു ലുഖ്മാന്‍, ബി.ബി.എ വിദ്യാര്‍ഥി ഹെഗിന്‍ ഹാന്‍ എന്നിവരാണ് ഗ്രാന്റ് ഫിനാലെയില്‍ പോരാടിയത്.
ഓള്‍ഡ് ഹിറ്റ്, ഫേവറൈറ്റ് എന്നിങ്ങനെ രണ്ട് റൗണ്ടുകളിലായാണ് ഗ്രാന്റ് ഫിനാലെ നടന്നത്. ആറ്റുവശ്ശേരി മോഹനന്‍ പിള്ള, പെരുമ്പത്തൂര്‍ മധു, സൈന്‍ തുടങ്ങിയ പ്രമുഖ ജൂറികള്‍ അണിനിരന്ന ഗ്രാന്റ് ഫിനാലെ കാമ്പസിന് ആവേശം പകരുന്നതായിരുന്നു. റിയാലിറ്റി ഷോ ഫെയിം രാഹുല്‍ സത്യനാഥാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. പ്രിന്‍സിപ്പല്‍ ഇ.പി ഇമ്പിച്ചിക്കോയ, യൂനിയന്‍ അഡൈ്വസര്‍ അബ്ദുറഹീം, ഫൈന്‍ ആര്‍ട്‌സ് അഡൈ്വസര്‍ ഇ.കെ സാജിദ് എന്നിവര്‍ സംബന്ധിച്ചു.
യൂനിയന്‍ ചെയര്‍മാന്‍ ഫാഹിം അഹമ്മദ്, സെക്രട്ടറി ഹാഫിസ് മുഹ്‌സിന്‍, സ്വാഹിബ് മുഹമ്മദ്, ആദില്‍ ജഹാന്‍, ഫാതിമ നുഹ സി.പി, നാജിയ തുടങ്ങിയ യൂനിയന്‍ അംഗങ്ങളാണ് പിന്നില്‍ പ്രവര്‍ത്തിച്ചത്.
വോട്ടിങിലുമുണ്ട് മാതൃക
ഗ്രാന്റ് ഫിനാലെയ്ക്കു മുമ്പായി തങ്ങളുടെ ഇഷ്ട ഗായകര്‍ക്ക് വോട്ടു ചെയ്യാനുള്ള അവസരം കാമ്പസിലെ വിദ്യാര്‍ഥികള്‍ക്കുണ്ടായിരുന്നു. മൂന്നു രൂപയുടെ കൂപ്പണ്‍ വാങ്ങി ഇഷ്ടഗായകര്‍ക്ക് വോട്ടു രേഖപ്പെടുത്താനാണ് അവസരം നല്‍കിയത്. ഈ പണം കാമ്പസിലെ അന്ധ വിദ്യാര്‍ഥികള്‍ക്ക് കിറ്റ് വാങ്ങാന്‍ വേണ്ടിയുള്ളതായിരുന്നു. മൊത്തം 2500 ഓളം വോട്ടുകള്‍ രേഖപ്പെടുത്തി. അതിലൂടെ ചാരിറ്റി പ്രവര്‍ത്തനത്തിനായി യൂണിയന് കണ്ടെത്താനായത് നല്ലൊരു തുക. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഷംനയാണ് കാമ്പസിന്റെ ഇഷ്ട ഗായികയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."