HOME
DETAILS
MAL
കഴിഞ്ഞ വര്‍ഷം വാഹനാപകടങ്ങളില്‍ മരിച്ചത് 4,439 പേര്
backup
February 11 2020 | 04:02 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 4,439 പേര് വാഹനാപകടങ്ങളില്‍ മരിച്ചുവെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. അലക്ഷ്യമായ ഡ്രൈവിങ്, അമിത വേഗത, മദ്യപിച്ച് വാപനം ഓടിക്കല്‍ എന്നിവയാണ് അപകടങ്ങള്‍ക്ക് കാരണം. 2019ല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് 2.67 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 33.80 കോടി പിഴ ഈടാക്കുകയും ചെയ്തു. ഇക്കാലയളവില്‍ നിയമം ലംഘിച്ച് 28,020 ലൈസന്‍സുകള്‍ റദ്ദാക്കിയെന്ന് നിയമ സഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി അറിയിച്ചു.
വാഹനങ്ങളില്‍ ആയമാരെ നിയമിക്കാത്ത സ്കൂളുകളുടെ അംഗീകാരം റദ്ദാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടും. ഇതോടൊപ്പം വാഹനത്തിന്റെയും ഡ്രൈവറുടേയും ലൈസന്‍സ് റദ്ദാക്കും. ഈ മാസം അവസാനത്തോടെ ആംബുലന്‍സുകളില്‍ ജി.പി.എസ് സംവിധാനം നിര്‍ബന്ധമാക്കുമെന്നും ഇത് ലംഘിച്ചാല്‍ വാഹനം പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."