ലക്ഷ്വറി ബസുകളില്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്ത് വ്യാപകം
കോട്ടയം: അന്തര്‍സംസ്ഥാന സര്‍വിസ് നടത്തുന്ന ലക്ഷ്വറി ബസുകളില്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നത് വ്യാപകം. അതിര്‍ത്തികളില്‍ പരിശോധനയില്ലാത്തതു മറയാക്കിയാണ് ബസുകളില്‍ കഞ്ചാവ് കടത്തുന്നത്. ചെക്ക് പോസ്റ്റുകളിലും മലയോര മേഖലയോടു ചേര്‍ന്നു കിടക്കുന്ന ബസ്സ്റ്റാന്റുകളിലും പരിശോധന നടത്തുന്ന എക്സൈസ് സംഘം ഇത്തരം ബസുകളെ ഒഴിവാക്കുന്നതാണ് കഞ്ചാവ് ലോബിക്ക് താങ്ങാവുന്നത്. കഴിഞ്ഞ ദിവസവും കോട്ടയത്ത് വോള്‍വോ ബസില്‍നിന്ന് പത്തു കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കമ്പം, തേനി എന്നിവിടങ്ങളില്‍നിന്ന് ജില്ലയിലേക്ക് ആഴ്ചതോറും കുറഞ്ഞത് അമ്പതു ലക്ഷം രൂപയുടെ കഞ്ചാവ് കടത്തുന്നുണ്ടെന്നാണ് എക്സൈസ് വകുപ്പിന്റെ കണക്ക്.
കാര്‍ വഴിയും ട്രെയിന്‍ വഴിയും കടത്തുന്നതിലും എളുപ്പമാണ് വോള്‍വോ ബസുകളില്‍ കഞ്ചാവ് എത്തിക്കുന്നത്.
പരിശോധന ഇല്ലെന്നതാണ് ലോബിയെ ഈ വഴി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. കഞ്ചാവിന്റെ മണം പുറത്തറിയാതിരിക്കാന്‍ പ്രത്യേകതരം പാക്കറ്റുകളിലാക്കിയാണ് ഇവ ബസുകളില്‍ സൂക്ഷിക്കുന്നത്.
അന്തര്‍സംസ്ഥാന ബസുകളില്‍ വകുപ്പിന്റെ പരിശോധനയ്ക്ക് പരിമിതിയുണ്ടെന്ന് എക്സൈസ് കമ്മിഷണര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."