എന്‍.എസ്.ജി അംഗത്വത്തിന് ഇന്ത്യയേക്കാള്‍ യോഗ്യത പാകിസ്താനെന്ന്
ഇസ്ലാമാബാദ്: എന്‍.എസ്.ജി അംഗത്വവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരേ വീണ്ടും പാകിസ്താന്. അംഗത്വ വിഷയത്തില്‍ ഇന്ത്യയേക്കാള്‍ യോഗ്യത തങ്ങള്‍ക്കാണെന്ന് പാകിസ്താന് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് വ്യക്തമാക്കി. പാക് സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എസ്.ജി അംഗത്വത്തിനു വേണ്ടി ഇന്ത്യ നല്കിയ രേഖകളേക്കാള്‍ ശക്തമായവയാണ് തങ്ങള്‍ നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് എന്‍.എസ്.ജി അംഗത്വം നല്കുന്നതില് പിന്തുണയുമായി വിവിധ വിദേശ രാജ്യങ്ങള്‍ രംഗത്തുവന്നതോടെ പാകിസ്താനും അംഗത്വശ്രമങ്ങള് ശക്തിപ്പെടുത്തിയിരുന്നു.
പാകിസ്താന് വളരെ കരുതലോടെയാണ് ആണവശേഷി കൈകാര്യം ചെയ്യുന്നതെന്ന് ലോകരാജ്യങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യ നല്കിയ അപേക്ഷ വിയന്നയില്‍ ചേര്‍ന്ന 48 എന്‍.എസ്.ജി അംഗരാജ്യങ്ങള്‍ ചര്‍ച്ചചെയ്തെങ്കിലും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഈമാസം 20 ന് സിയൂളില് ചേരുന്ന യോഗത്തില്‍ ഇന്ത്യയുടെ അപേക്ഷ വീണ്ടും പരിഗണിക്കും. അമേരിക്ക ഇന്ത്യയുടെ കൂടെയാണെങ്കിലും ചൈനയുടെ പിന്തുണയാണ് പാകിസ്താന്റെ ആത്മവിശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."