യഥാര്‍ത്ഥ ദേശ സ്‌നേഹമെന്തെന്ന് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം കാണിച്ചു തരും- മനീഷ് സിസോദിയ
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ മുന്നേറ്റത്തില്‍ സന്തോഷം പങ്കുവെച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. യഥാര്‍ത്ഥ ദേശീയത എന്താണെന്നാണ് തെരഞ്ഞെടുപ്പു ഫലം കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് യഥാര്‍ത്ഥ ദേശീയത. അദ്ദേഹം പറഞ്ഞു.
'രാഷ്ട്രീയത്തില്‍ അവസരം ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. അതാണ് യഥാര്‍ത്ഥ ദേശസ്‌നേഹം. ഞങ്ങളുടെ വിജയം തെളിയിക്കുന്നതും ഇതാണ്. വിദ്യാഭ്യാസം, ആരോഗ്യം സേവനം എന്നിവയില്‍ ഊന്നി പ്രവര്‍ത്തിക്കുകയായിരുന്നു ഞങ്ങള്‍'- സിസോദിയ പറഞ്ഞു.
ഒരു സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ അവര്‍ വിജയം കണ്ടിരിക്കുമെന്ന് തെളിയിക്കുകയാണ് ഡല്‍ഹിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ സ്‌കൂളുകളെയും ആശുപത്രികളെയും കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു, എന്നാല്‍ മറുവശത്ത് ഇത്തരമൊരു സാഹചര്യത്തെ ദുര്‍ബലപ്പെടുത്താനായി ഹിന്ദുക്കളേയും മുസ്‌ലിങ്ങളേയും കുറിച്ച് മാത്രം അവര്‍ സംസാരിച്ചു.
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ, പ്രത്യേകിച്ചും ഷാഹീന്‍ബാഗിലെ പ്രതിഷേധത്തെ ദേശവിരുദ്ധ നടപടിയെന്ന് മുദ്രകുത്തി വോട്ടര്‍മാര്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിച്ചെന്നും സിസോദിയ പറഞ്ഞു.
എഴുപത് സീറ്റിലേക്കാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഫലസൂചനകള്‍ എ.എപിക്ക് അനുകൂലമാണ്. എക്‌സിറ്റ് പോളുകളും ആംആദ്മിക്ക് അനുകൂലമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."