HOME
DETAILS

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അന്തര്‍ദേശീയ സെമിനാര്‍ ഫെബ്രുവരി 27ന് കോഴിക്കോട്ട്

  
backup
February 11 2020 | 05:02 AM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%82-%e0%b4%ae%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%a6-4


കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകള്‍ 10,000 പൂര്‍ത്തിയായതുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികളുടെ ഭാഗികമായി ഫെബ്രുവരി 27ന് രാവിലെ 10ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ അന്തര്‍ ദേശീയ സെമിനാര്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും വിദ്യാഭ്യാസ ബോര്‍ഡിന്റെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന സെമിനാറില്‍ രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി മുവ്വായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.
സമസ്തയുടെയും വിദ്യാഭ്യാസ ബോര്‍ഡിന്റെയും ചരിത്രം, ഭൂതവും വര്‍ത്തമാവും ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും അന്നെ ദിവസം നടക്കും. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് രണ്ട് വരെ കോഴിക്കോട് കടപ്പുറം മറൈന്‍ ഗ്രൗണ്ടില്‍ 'ദ ഹെരിറ്റേജ്' എന്ന പേരില്‍ വിദ്യാഭ്യാസ പ്രദര്‍ശനം സംഘടിപ്പിക്കും. സെമിനാറിനും പ്രദര്‍ശനത്തിനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും.
കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി മൂന്ന് മദ്‌റസകള്‍ക്കും കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്തയുടെ അംഗീകൃത മദ്‌റസകളുടെ എണ്ണം 10,003 ആയി.
അല്‍മദ്‌റസത്തുറഹ്മാനിയ്യ വാദി റഹ്മ മുസ്‌ലിയാര്‍ റോഡ്, അല്‍മദ്‌സത്തു ഹസ്സാനുബ്‌നുസാബിത് ചെമ്പര്‍ക്കാന (കാസര്‍കോട്), മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ സയനാപുരം (റാനിപ്പോട്ട്, തമിഴ്‌നാട്) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. കെ.ടി. ഹംസ മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.സി മായിന്‍ ഹാജി, വി. മോയിമോന്‍ ഹാജി, എം.പി.എം ഹസന്‍ ശരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, പി. ഇസ്മാഈല്‍ കുഞ്ഞ് ഹാജി മാന്നാര്‍, എസ് സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐക്ക് കുത്തേറ്റു

Kerala
  •  8 days ago
No Image

അഡ്‌ലെയ്‌ഡിൽ ഓപ്പണർ രാഹുൽ തന്നെ; രോഹിത് മധ്യ നിരയിൽ

Cricket
  •  8 days ago
No Image

വീടുകളില്‍ ആര്‍സിസിബി സ്ഥാപിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്

Tech
  •  8 days ago
No Image

ഗാന്ധി കുടുംബത്തോട് താൻ കാണിച്ച ലോയൽറ്റി, റോയൽറ്റിയായി തിരികെ ലഭിക്കുമെന്നാണ് കരുതുന്നത് '; ഡി കെ ശിവകുമാർ

National
  •  8 days ago
No Image

അൽ സില മറൈൻ ഫെസ്‌റ്റിവൽ ആരംഭിച്ചു

uae
  •  8 days ago
No Image

സർക്കാർ ഓഫീസുകളിലേക്കുള്ള പൊതു പ്രവേശനം തടഞ്ഞതായി കണ്ടെത്തി; മൂന്ന് സർക്കാർ വകുപ്പ് മേധാവികളെ വിമർശിച്ച് ദുബൈ ഭരണാധികാരി

uae
  •  8 days ago
No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  8 days ago
No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  8 days ago
No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  8 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  8 days ago