കരിപ്പൂരില്‍ സഊദി എയര്‍ലൈന്‍സ്, നെടുമ്പാശേരിയില്‍ ഫ്‌ളൈനാസ്
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് സഊദി എയര്‍ലൈന്‍സും നെടുമ്പാശേരിയില്‍ നിന്ന് ഫ്‌ളൈനാസും ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസുകള്‍ നടത്തും.
എയര്‍ഇന്ത്യയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ടെന്‍ഡര്‍ പിടിച്ചാണ് സഊദി എയര്‍ലൈന്‍സും മറ്റൊരു സഊദി കമ്പനിയായ ഫ്‌ളൈനാസും കേരളത്തില്‍ നിന്നുള്ള സര്‍വിസുകള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കരിപ്പൂരില്‍ നിന്ന് സഊദി എയര്‍ലൈന്‍സും നെടുമ്പാശേരിയില്‍ നിന്ന് എയര്‍ഇന്ത്യയുമാണ് സര്‍വിസ് നടത്തിയിരുന്നത്.
സഊദി എയര്‍ലൈന്‍സ്, ഫ്‌ളൈനാസ്, എയര്‍ഇന്ത്യ എന്നീ വിമാന കമ്പനികളാണ് ഈ വര്‍ഷത്തെ ഹജ്ജ് ടെന്‍ഡറില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ ആകെയുള്ള 22 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ കേരളം ഉള്‍പ്പടെ 12 ഇടങ്ങളിലാണ് ഇന്നലെ ടെന്‍ഡര്‍ പ്രഖ്യാപിച്ചത്. ശേഷിക്കുന്ന 10 എംബാര്‍ക്കേഷന്‍ പോയിന്റുകളിലെ പ്രഖ്യാപനം ഇന്നുണ്ടാകും
കരിപ്പൂരിന് പുറമെ സഊദി എയര്‍ലൈന്‍സിന് ബംഗളൂരു, ഡല്‍ഹി, അഹമ്മദാബാദ്,നാഗ്പൂര്‍, ലഖ്‌നൗ എന്നീ ആറ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സര്‍വിസ് നടത്താനാണ് ടെന്‍ഡര്‍ ലഭിച്ചത്. ഫ്‌ളൈനാസിന് എയറിന് കൊച്ചിയും ലഭിച്ചു. ശേഷിക്കുന്നവയില്‍ എയര്‍ഇന്ത്യക്കാണ് സര്‍വിസിന് അനുമതി. ഹജ്ജ് സര്‍വിസുകള്‍ നടത്താന്‍ തയാറുള്ള വിമാന കമ്പനികളില്‍ നിന്നുള്ള ടെന്‍ഡര്‍ നടപടികള്‍ ജനുവരി 27ന് പൂര്‍ത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ എയര്‍ഇന്ത്യയുടെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ ഇതില്‍ കാലതാമസം വന്നിരുന്നു.
ഇതേത്തുടര്‍ന്ന് ഉടലെടുത്ത അനിശ്ചിതത്വം ഒഴിവാക്കാന്‍ കേന്ദ്ര ഹജ്ജ് മന്ത്രാലയം ഇടപെട്ടതോടെ ടെന്‍ഡര്‍ നടപടികള്‍ പത്താം തിയതിയിലേക്ക് മാറ്റുകയായിരുന്നു. ഹജ്ജ് സര്‍വിസുകള്‍ ജൂണ്‍ 22 മുതലാണ് ആരംഭിക്കുന്നത്. കേരളത്തില്‍ നിന്ന് 10,834 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."