HOME
DETAILS
MAL
ഉധംപൂരില്‍ ബസ് പരിശോധനയ്ക്കിടെ തീവ്രവാദി ആക്രമണം
backup
June 14 2016 | 04:06 AM
ജമ്മു: ഉധംപൂരില്‍ ജമ്മു ശ്രീനഗര്‍ ദേശീയ പാതയില്‍ വാഹന പരിശോധനയ്ക്കിടയില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് സി.ആര്.പി.എഫ് ജവാന്മാര്ക്ക് പരുക്കേറ്റു.
പതിവുപോലെ സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ടിന്റെ ബസ് പരിശോധിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ആക്രണത്തില്‍ ബസ് യാത്രക്കാരായ രണ്ട് സ്ത്രീകള്‍ക്കും ഒരു കുട്ടിക്കും പരുക്കേറ്റിട്ടുണ്ടെന്നും സംസ്ഥാന ഡി.ജി.പി അറിയിച്ചു.
അതേസമയം പരിശോധനയ്ക്കിടെ ആക്രമണം നടത്തിയ ഭീകരനെ സി.ആര്.പി.എഫും പൊലിസും സംയുക്തമായി നടത്തിയ നീക്കത്തില്‍ കൊലപ്പെടുത്തി. ഇയാളില്‍ നിന്ന് ഒരു എ.കെ. 47 തോക്കും റൈഫിളും പിടിച്ചെടുത്തു.
കശ്മിര് താഴ്വരയില് നിന്നും ജമ്മുവിലേക്ക് പോവുകയായിരുന്ന ബസ് പരിശോധിക്കുന്നതിനിടയിലാണ് ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."