മികച്ച നടന് മോദി; വില്ലന്‍ അമിത് ഷാ
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ വര്‍ഷത്തെ ഓസ്കര് അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയ്യേറ്ററില്‍ കഴിഞ്ഞ ദിവസം കൊടിയിറങ്ങിയ സിനിമാ രംഗത്തെ സമുന്നത പുരസ്കാരമായ ഓസ്കര് അവാര്‍ഡ് ദാന ചടങ്ങിനു പിന്നാലെയാണ് മുഖ്യ എതിരാളികളായ ബി.ജെ.പിയെ പരിഹസിച്ച് കോണ്‍ഗ്രസിന്റെ ഓസ്കര് പ്രഖ്യാപനം. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട അവാര്‍ഡുകളില്‍, മികച്ച നടനായി കോണ്‍ഗ്രസ് തെരഞ്ഞെടുത്തിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്. ഈ അവാര്‍ഡ് നേടിയെടുക്കാന്‍ 56 ഇഞ്ച് നെഞ്ചളവിന്റെ അദ്ധ്വാനം വേണമെന്ന അടിക്കുറിപ്പോടെയാണ് പ്രഖ്യാപനം. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രജ്ഞാ താക്കൂറുമായിരുന്നു ഈ സ്ഥാനത്തേക്ക് പ്രധാനമന്ത്രിയുടെ മുഖ്യ എതിരാളികള്‍.
വില്ലന്‍ റോളിലെത്തി മികച്ച പ്രകടനം കാഴ്ചവച്ചത് ആഭ്യന്തര മന്ത്രി അമിത് ഷായാണ്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിനെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെയുമാണ് അമിത് ഷാ പിന്നിലാക്കിയത്. ''ഗബ്ബാര്‍ സിങും മൊഗാംബയുമൊക്കെ കഴിഞ്ഞ കാലത്തെ വില്ലന്മാരാണെങ്കില് പുതിയ ഇന്ത്യയിലെ വില്ലന്മാരിതാ'' എന്നാണ് തെരഞ്ഞെടുപ്പിനെ കുറിച്ച് കോണ്‍ഗ്രസിന്റെ പരിഹാസം.
മികച്ച ഹാസ്യ നടനുള്ള അവാര്‍ഡിനായുള്ള ഓട്ടത്തില്‍ കേന്ദ്രമന്ത്രി മനോജ് തിവാരി തോള്പിച്ചുകളഞ്ഞത് സഹപ്രവര്‍ത്തകരായ നിര്‍മലാ സീതാരമനെയും പിയൂഷ് ഗോയലിനെയുമാണ്. മുന്‍നിര ബി.ജെ.പി നേതാക്കള്‍ കൂട്ടമായി വാരിപിടിച്ച അവാര്‍ഡുകളുടെ കൂട്ടത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമുണ്ട് ഒരു പുരസ്കാരം. ഡ്രമാറ്റിക് റോളുകളിലെ മികച്ച അഭിനേതാവാണദ്ദേഹം. ട്വിറ്ററില്‍ വൈറല്‍ ആയിരിക്കുകയാണ് 'ഓസ്കര്' പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."