ഉണര്‍വ് സപ്തദിന ക്യാംപ് കരൂപ്പടന്നയില്‍ സമാപിച്ചു
കരൂപ്പടന്ന: വിവിധ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി ചരിത്രം ഉറങ്ങുന്ന കരൂപ്പടന്നയുടെ മനം കവര്‍ന്ന് എന്‍.എസ്.എസ് ക്യാംപ് അംഗങ്ങള്‍ മടങ്ങി. വള്ളിവട്ടം യൂനിവേഴ്‌സല്‍ എന്‍ജിനീയറിംഗ് കോളജ് എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ കരൂപ്പടന്ന പടിയത്ത് പുത്തന്‍കാട്ടില്‍ വീരാന്‍ ഹാജി മെമ്മോറിയല്‍ ആസ്പത്രിയില്‍ നടത്തിയ ' ഉണര്‍വ്വ് ' സപ്തദിന ക്യാംപ് അംഗങ്ങളാണ് ഒരാഴ്ചക്കാലം വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി നാട്ടുകാരുടെ പ്രശംസ ഏറ്റുവാങ്ങി മടങ്ങിയത്. സമാപന സമ്മേളനം വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡï് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
യു.ഇ.സി വൈസ് മൈ പ്രസിഡï് മൈഷൂക്ക് കരൂപ്പടന്ന അധ്യക്ഷനായി. യു.ഇ.സി വൈസ് ചെയര്‍മാന്‍ പി.കെ.സലീം ആ മുഖം നടത്തി. ദുബൈ വെഡ്മ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡï് ടി.എം.സുബൈര്‍, റഊഫ് കരൂപ്പടന്ന എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് വളïീയര്‍ മുഹമ്മദ് ഫെബിന്‍ ക്യാമ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ വി.പി. പ്രഭാശങ്കര്‍ സ്വാഗതവും മുഹമ്മദ് ഹസീബ് നന്ദിയും പറഞ്ഞു. ക്യാംപിന്റെ ഭാഗമായി ഇവേസ്റ്റ് ശേഖരണം, സ്ട്രീറ്റ് ലൈറ്റ് സര്‍വ്വേ, ലഹരി വിരുദ്ധ ബോധവത്കരണം, ചീപ്പ് ചിറ സന്ദര്‍ശനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."