സി.എ.എക്കെതിരായ മാര്‍ച്ചില്‍ യു.പിയില്‍ വെടിയേറ്റു മരിച്ചയാളുടെ പിതാവും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ പൗരത്വ ഭേദഗതിക്കെതിരേ നടന്ന ഒരു റാലിയില്‍ യു.പിയിലെ കാണ്‍പുരില്‍ പൊലിസ് വെടിയേറ്റു കൊല്ലപ്പെട്ട മുഹമ്മദ് റഈസിന്റെ പിതാവ് മുഹമ്മദ് ശരീഫും. നിസ്കാരം നിര്‍വഹിച്ച് മടങ്ങുന്നതിനിടെയായിരുന്നു തന്റെ മകനെ പൊലിസ് വെടിവച്ചു കൊന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളുള്‍പ്പെടെ നൂറുകണക്കിനു പേര് പങ്കെടുത്ത റാലി വെല്‍ഫയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു അത്.
രാവിലെ 11 മണിയോടെ പ്ലക്കാര്‍ഡുകളും ബാനറുകളുമായി സി. എ.എക്കെതിരേ ജന്തര്‍ മന്തറിലേക്കു നടത്തിയ മാര്‍ച്ച് പക്ഷേ പൊലിസ് തടഞ്ഞില്ല. ഈ മാര്‍ച്ചിനും അനുമതിയുണ്ടായിരുന്നില്ല.
അതേസമയം ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്താന്‍ അനുമതി ലഭിച്ചിരുന്നതായി സംഘാടകര്‍ പറഞ്ഞു.
ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ്, സാവിത്രി ബായി ഫൂലെ തുടങ്ങിയവരുടെ ഫോട്ടോകളുമായി മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍ വിവാദ പൗരത്വ ഭേദഗതി നിയമം എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."