ജില്ലയില്‍ സാക്ഷരത തുടര്‍ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും
മണലൂര്‍: ജില്ലയില്‍ സാക്ഷരത തുടര്‍ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ പറഞ്ഞു.
ജില്ലയിലെ സാക്ഷരത പ്രേരക് മാര്‍ക്ക് ജില്ല പഞ്ചായത്തിന്റെ നേത്യത്വത്തില്‍ പീച്ചിയില്‍ സംഘടിപ്പിച്ച ത്രിദിന റസിഡന്‍ഷ്യല്‍ പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരത തുടര്‍ വിദ്യാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാന്‍ ജില്ല പഞ്ചായത്ത് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു. 2016-17 സാമ്പത്തിക വര്‍ഷം 15 ലക്ഷം രൂപ അനുവദിച്ചിട്ടുï്. ഈ തുക ഉപയോഗിച്ച് കേന്ദ്രങ്ങളിലേക്ക് റജിസറ്റര്‍ പുസ്തകങ്ങള്‍, പത്താം തരം തുല്യത പഠിതാക്കള്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ്, തുല്യത പഠിതാക്കളുടെ ജില്ല തല കലോത്സവം എന്നിവ നടപ്പിലാക്കും.
ജില്ല പഞ്ചായത്തംഗം ലില്ലി ഫ്രാന്‍സീസ് അധ്യക്ഷയായി. ജില്ല കോ ഓര്‍ഡിനേറ്റര്‍ സി അബ്ദുല്‍ റഷീദ്, അസി കോ ഓര്‍ഡിനേറ്റര്‍ ആര് അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തൊഴില്‍ നൈപുണ്യവും വ്യക്തിത്വ വികസനവും എന്ന വിഷയത്തില്‍ അഡ്വ കെ.ആര് സുമേഷ് ക്ലാസ്സെടുത്തു. ക്യാംപ് ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."