വരള്‍ച്ചയെ നേരിടാന്‍ പദ്ധതികളുള്ളപ്പോള്‍ യാഥാര്‍ഥ്യമാക്കാന്‍ അധികൃതര്‍ പരിശ്രമിക്കുന്നില്ല
എരുമപ്പെട്ടി: കത്തുന്ന വേനലില്‍ രൂക്ഷമായ ജലക്ഷാമം നേരിട്ട് കൊïിരിക്കുകയാണ് വേലൂര്‍ ഗ്രാമപഞ്ചായത്ത്. വരള്‍ച്ചയെ നേരിടാന്‍ ഒട്ടനവധി പദ്ധതികളുïെങ്കിലും അതൊന്നും പ്രാവര്‍ത്തികമാക്കാന്‍ അധികൃതര്‍ പരിശ്രമിക്കുന്നില്ല. ഇതിന് വലിയൊരു ഉദാഹരണമാണ് നടപ്പിലാകാതെ കടലാസില്‍ കുരുങ്ങി കിടക്കുന്ന കിടായിപാടം ജല സംരക്ഷണ പദ്ധതി.
ആറ് ഏക്കറിലധികം വിസ്തൃതിയുള്ള തടാകമാണ് വേലൂര്‍ കിടായി പാടം. സംരക്ഷിക്കാന്‍ അധികാരികള്‍ തയ്യാറാകാത്തതിനാല്‍ മണ്ണ് മൂടിയ തടാകം നാശത്തിന്റെ വക്കിലാണ്. സ്വകാര്യ വ്യക്തികളുടെ കൈവശമുïായിരുന്ന ഈ തടാകം ജലക്ഷാമം പരിഹരിക്കുന്നതിനായി 1995 ല്‍ അന്നത്തെ പഞ്ചായത്ത് ഭരണ സമിതി വില കൊടുത്ത് വാങ്ങി സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുകയായിരുന്നു.
2000 ത്തിലെ ഭരണ സമിതി ജല സംരക്ഷണവും വിതരണവും ലക്ഷ്യമിട്ട് കിടായി പാടം ഡാം മാതൃകയില്‍ നവീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് വന്ന ഭരണ സമിതികള്‍ കിടായി പാടം സംരക്ഷണത്തിനായി പല പദ്ധതികള്‍ക്ക് രൂപം നല്‍കിയെങ്കിലും ഇത് ഇപ്പോഴും പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെ സര്‍ക്കാരിന്റെ ചുവപ്പ് നാടയില്‍ കുടുങ്ങി കിടക്കുകയാണ്. വശങ്ങളിലെ കരിങ്കല്‍ ഭിത്തികള്‍ തകര്‍ന്നും മണ്ണ് മൂടിയും തടാകം ഇപ്പോള്‍ നശിച്ചു കൊïിരിക്കുകയാണ്.
തടാകത്തിന്റെ കരയില്‍ വെച്ച് പിടിപ്പിച്ച അലങ്കാര മുളകളും ചെടികളും ഉണങ്ങികരിഞ്ഞു. കടുത്ത വേനലിലും വറ്റാത്ത ജല ശ്രോതസായ കിടായി പാടം മണ്ണെടുത്ത് ആഴം വര്‍ദ്ധിപ്പിക്കുകയും ഇതിനോടനുബന്ധിച്ച് കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്താല്‍ പഞ്ചായത്തിലെ ജലക്ഷാമത്തിന് വലിയ രീതിയില്‍ പരിഹാരമുïാക്കാന്‍ കഴിയും. ഇതിന് പുറമെ പഞ്ചായത്തുകളിലെ പൊതു കിണറുകള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് അത് വലിയ ആശ്വാസമാണ് നല്‍കുക. പല പഞ്ചായത്ത് കിണറുകളും മണ്ണ് മൂടിയും മാലിന്യങ്ങള്‍ തള്ളിയും കാടും ചെടികളും വളര്‍ന്നും ഉപയോഗ ശൂന്യമായി കിടക്കുകയാണ്. പഞ്ചായത്തിലെ വരള്‍ച്ച തടഞ്ഞിരുന്ന വടക്കാഞ്ചേരി കേച്ചേരി പുഴയും ഇപ്പോള്‍ വറ്റി വരïിരിക്കുകയാണ്.
പുഴയിലെ വിവിധ ഭാഗങ്ങളിലെ തടയിണകളും അനിയന്ത്രിതമായ ജല ചൂഷണങ്ങളും കയ്യേറ്റങ്ങളുമാണ് പുഴ വറ്റി വരളാന്‍ ഇടയാക്കുന്നത്. ഇതിന് തടയിടുകയും പഞ്ചായത്തിലൂടെ കടന്ന് പോകുന്ന വാഴാനി കനാലിന്റെ ശോചനീയാവസ്ഥ പരിഹരിക്കുകയും ചെയ്താല്‍ വരാനിരിക്കുന്ന കൊടും വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിയും. ഇത്തരത്തിലുള്ള നിരവധി ജല ശ്രോതസുകള്‍ ഉïെങ്കിലും ദീര്‍ഘ വീക്ഷണത്തോടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ മാറി മാറി ഭരണം കയ്യാളിയവര്‍ കര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് വേലൂര്‍ പഞ്ചായത്തിലെ രൂക്ഷമായ ജല ക്ഷാമത്തിന് ഇടയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."