മുളക്കുഴയില്‍ പെര്‍മിറ്റിന്റെ മറവില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകമാകുന്നു
ചെങ്ങന്നൂര്‍: മുളക്കുഴയില്‍ പെര്‍മിറ്റിന്റെ മറവില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകമാകുന്നു. ഇതോടെ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമായി. മുളക്കുഴ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ നിന്ന് പഞ്ചായത്ത് കമ്മിറ്റി അനുമതി നല്കിയ അളവില്‍ കൂടുതല്‍ മണ്ണാണ് പെര്‍മിറ്റിന്റെ മറവില്‍ നീക്കം ചെയ്യുന്നത്.
ഇതുകൂടാതെ മറ്റു സ്ഥലങ്ങളില്‍ നിന്ന് മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. ഇതേതുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് മണ്ണെടുപ്പ് തടഞ്ഞു. തടര്‍ന്ന് പൊലിസെത്തി കസ്റ്റഡിയില്‍ എടുത്ത മണ്ണ് നിറച്ച ടിപ്പര്‍ലോറി വിട്ടയക്കുകയാണുണ്ടായത്. താലൂക്കില്‍ രാത്രിയുടെ മറവില്‍ അനധികൃത മണ്ണ് ഖനനവും മണ്ണെടുപ്പും വ്യാപകമാവുകയാണ്.
തന്മൂലം ഈ പ്രദേശങ്ങളിലൊക്കെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നുമുണ്ട്. അനധികൃതമായ ഇത്തരം മണ്ണെടുപ്പ് തടഞ്ഞ് പിഴ ഈടാക്കുകയും നിയമനടപടി സ്വീകരിക്കണമെന്നും റവന്യു വകുപ്പിനോടും പൊലിസ് അധികാരികളോടും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."