സൂര്യാഘാതം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
തൃശൂര്‍: അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.സുഹിത നിര്‍ദേശിച്ചു. ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മണിവരെ നേരിട്ട് വെയില്‍ കൊള്ളുന്നത് കഴിയുന്നതും ഒഴിവാക്കണം. പുറത്ത് പോകേïിവന്നാല്‍ കുട ഉപയോഗിക്കുന്നത് ഉത്തമമായിരിക്കും. ധാരാളം പാനീയങ്ങള്‍ കുടിക്കുകയും, ഫലങ്ങളും സാലഡും കഴിക്കുകയും ചെയ്യുന്നതും ഗുണം ചെയ്യും. ക്ഷീണം, തലകറക്കം, രക്തസമ്മര്‍ദ്ദം താഴുക, തലവേദന, പേശീവേദന, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെകുറയുകയും, കടും മഞ്ഞനിറത്തില്‍ ആവുകയും ചെയ്യുക, ദേഹത്ത് പൊള്ളലേറ്റപോലെ പാടുകള്‍ കാണപ്പെടുക, ബോധക്ഷയം മുതലായവയാണ് സൂര്യാഘാതം ഏല്‍ക്കുന്നതിന്റെ ലക്ഷണങ്ങള്‍.
സൂര്യാഘാതമേറ്റവര്‍ക്ക് കൃത്യമായി പരിചരണം ലഭിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുïാകാം. തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരള്‍, വൃക്കകള്‍ എന്നിവയെ ബാധിച്ച് മരണത്തിനുപോലും ഇത് കാരണമാകാറുï്. സൂര്യാഘാതമേറ്റതായി സംശയം തോന്നിയാല്‍ തണലത്തോ, എ.സി.യിലോ വിശ്രമിക്കുകയും അനാവശ്യമായ വസ്ത്രങ്ങള്‍ നീക്കം ചെയ്ത് ശരീരത്തെ തണുപ്പിക്കുകയും ചെയ്യണം. ധാരാളം പാനീയങ്ങള്‍ കുടിക്കണം. ഇവകൊï് ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍, പ്രത്യേകിച്ച് ബോധം വീïെടുക്കുന്നില്ലെങ്കില്‍ ഉടനെ വിദഗ്ധചികിത്സ തേടണം.
മുതിര്‍ന്ന പൗരന്‍മാര്‍, കുഞ്ഞുങ്ങള്‍, മറ്റ് ദീര്‍ഘകാല രോഗങ്ങളുള്ളവര്‍, ദീര്‍ഘനേരം വെയില്‍ കൊള്ളുന്ന ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് സൂര്യാഘാതം ഏല്‍ക്കാന്‍ കൂടുതല്‍ സാധ്യതയെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."