വെളിയന്നൂരിലെ പഴം ഗോഡൗണില്‍ തീപിടിത്തം
തൃശൂര്‍: വെളിയന്നൂര്‍ ക്ഷേത്രത്തിന് മുന്നിലുള്ള റോഡില്‍ പഴം വ്യാപാരിയുടെ ഗോഡൗണില്‍ തീപിടിത്തം. ഇന്നലെ രാവിലെ പത്തരയോടെയാണ് തീപിടിത്തമുïായത്. പഴങ്ങള്‍ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കൊട്ടകള്‍ ഇരുനിലക്കെട്ടിടത്തിന്റെ ഉയരത്തില്‍ അടുക്കി വെച്ചിരുന്നതിലേക്ക് തീ പടര്‍ന്ന് ആളിക്കത്തുകയായിരുന്നു. സമീപത്തെ ഇന്‍സിനേറ്ററില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നതായി സമീപവാസികള്‍ പറഞ്ഞു. ശക്തമായ കാറ്റില്‍ തീ ആളിക്കത്തുകയും കറുത്ത കട്ടിപ്പുക ഉയരുകയും ചെയ്തു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പാഞ്ഞെത്തി തീയണച്ചു. ആളപായമില്ല. തീ ആളിക്കത്തിയതോടെ സമീപത്തെ മരങ്ങള്‍ കത്തിനശിച്ചു. രï് തെങ്ങുകളും ഒരു തേക്കുമരവും പാഴ്മരങ്ങളും തീപിടിത്തത്തില്‍ നശിച്ചു. സമീപത്തെ ഷെഡിലേക്കും തീപടര്‍ന്നു. റോഡിന്റെ മറുവശത്തെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് തീപടരുമോ എന്ന ആശങ്കയുïായിരുന്നു. കാറ്റില്‍ തീപടര്‍ന്നിരുന്നുവെങ്കില്‍ കൂടുതല്‍ നാശനഷ്ടമുïാകുമായിരുന്നു.
കരുമത്രയില്‍ വന്‍ അഗ്‌നിബാധ
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ കരുമത്രയില്‍ വന്‍ അഗ്‌നിബാധ എക്കര്‍ കണക്കിന് സ്ഥലത്തെ പറമ്പുകളും,പാടശേഖരങ്ങളും കത്തിനശിച്ചു. കുടുമ്പാട്ടുകാവ് ക്ഷേത്രത്തിനു കിഴക്കു ഭാഗത്തുള്ള പാടത്ത്‌നിന്ന് കത്തി കയറിയ തീ പറമ്പുകളിലേക്ക് വ്യാപിക്കുകയായിരുന്നു. പല്ലുരത് ഗോപിനാഥ്, മൂര്‍ക്കനാട് രമേശന്‍, എരുമക്കാട് ബാബു,ചക്കിങ്ങല്‍ സഹിത എന്നിവരുടെ സ്ഥലത്തും, കുടുമ്പാട്ടുകാവ് ക്ഷേത്ര പറമ്പ് എന്നിവയുമാണ് കത്തിയമര്‍ന്നത്. നിരവധി മരങ്ങളും കത്തി നശിച്ചവയില്‍ ഉള്‍പ്പെടുന്നു. വരടന്‍ചിറ പാടത്ത് ആരോ തീയിട്ടതാണ് അഗ്‌നിബാധയിലേക്ക് നയിച്ചത്. പഞ്ചായത്ത് മെമ്പര്‍ രാജീവന്‍ തടത്തിലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മണിക്കുറുകള്‍ നീï പരിശ്രമത്തി നൊടുവിലാണ് തീ അണച്ചത്. വടക്കാഞ്ചേരിയില്‍ നിന്നുള്ള അഗ്‌നിശമന സേനയും വില്ലേജ് ഓഫിസര്‍ കവിത പിള്ളയും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."