സഊദി അറേബ്യയില്‍ മലയാളികള്‍ക്ക് ജോലി നല്‍കിയ കമ്പനിയില്‍ ദുരിതമെന്ന് പരാതി
കൊടുങ്ങല്ലൂര്‍: സൗദി അറേബ്യയില്‍ പത്തൊമ്പൊത് മലയാളികള്‍ക്ക് ജോലി നല്‍കിയ കമ്പനി ശമ്പളം നല്‍കാത്തതുമൂലം ഭക്ഷണവും കുടിവെള്ളവുമില്ലാതെ ദുരിതത്തിലെന്ന് പരാതി.
ദുരിതത്തിലായ കൊടുങ്ങല്ലൂര്‍ സ്വദേശി സി. വിശ്വനാഥന്‍ എന്നയാളുടെ സഹോദരി ലോകമലേശ്വരം ഐക്കരപറമ്പില്‍ ശാന്തകുമാരി ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റു ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനൊരുങ്ങുന്നു.
കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിന്റെ സൗദിയിലെ ശാഖകളിലേക്ക് വിവിധ തസ്തികളിലേക്ക് പത്രപരസ്യം കïാണ് യുവാക്കള്‍
അപേക്ഷ നല്‍കിയിരുന്നത്. തിരഞ്ഞെടുക്കപ്പെട്ട പത്തൊമ്പത് മലയാളി യുവാക്കളാണ് 2015 ഒക്ടോബര്‍ 24 ന് സൗദി അറേബ്യയില്‍ എത്തപ്പെട്ടത്. അവിടെ എത്തിയപ്പോഴാണ് പറഞ്ഞ കമ്പനിയുടെ വിസയല്ലെന്നും മറ്റൊരു കമ്പനിയുടെ വിസയാണെന്നും ഇവര്‍ അറിയുന്നത്. കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായതിനെ തുടര്‍ന്ന് ഇവര്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങിയപ്പോള്‍ പല വാഗ്ദാനങ്ങളും നല്‍കി റസ്റ്റോറന്റ് ഉടമ ഇവരെ പിടിച്ചുനിര്‍ത്തുകയായിരുന്നു. അറുപതിനായിരം രൂപ മുതല്‍ ഒരുലക്ഷത്തി അമ്പതിനായിരം രൂപ വരെ വിസക്ക് നല്‍കിയതിനാല്‍ കിട്ടിയ ജോലി ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരായെന്ന് പരാതിയില്‍ പറയുന്നു.
കരാര്‍ പ്രകാരമുള്ള അവധികളോ മറ്റ് ആനുകൂല്യങ്ങളോ ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് ജനവരി 31 ന് ഇവരെ കമ്പനി പിരിച്ചുവിടുന്നത്. ശമ്പളയിനത്തിലെ രï് മാസത്തെ കുടിശ്ശിക പോലും നല്‍കാതെ വിസപ്രകാരമുള്ള കമ്പനിയിലേക്ക് തിരിച്ചുപോകാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് തിരിച്ചുവരുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ മലയാളികൂടിയായ കമ്പനി ഉടമയെ സമീപിച്ചെങ്കിലും രേഖകള്‍ തിരിച്ച് നല്‍കാന്‍ ആറായിരത്തി അഞ്ഞൂറ് റിയാല്‍ വീതം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
രï് മാസമായി ശമ്പളമില്ലാത്തതിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ഇവര്‍ക്ക് പാസ്‌പോര്‍ട്ട് പോലും ഇവര്‍ തിരിച്ചുനല്‍കുന്നില്ല. ഇതിനിടയിലാണ് താമസിക്കുന്ന മുറികള്‍ ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ ഒഴിഞ്ഞുപോകാതിരുന്ന ഇവര്‍ക്കെതിരെ കമ്പനി അധികൃതര്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിരിക്കുകയാണ്.
നിലവില്‍ ഭക്ഷണമോ, വെള്ളമോ ലഭിക്കാതെ ഫോണ്‍ സൗകര്യങ്ങളില്ലാത്ത ഒറ്റപ്പെട്ട പ്രദേശത്തേക്ക് മാറ്റി താമസിപ്പിക്കാനാണ് ഇവരുടെ നീക്കം. അതോടെ പുറംലോകവുമായി ഇവര്‍ക്ക് ബന്ധപ്പെടുവാന്‍ കഴിയില്ലെന്നും, നാട്ടിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്നും ബന്ധുക്കള്‍ മുഖേനെ നല്‍കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."