റിയാദ് കെ.എം.സി.സി ഷാഹീൻ ബാഗ് ഐക്യദാർഢ്യ സംഗമം വെള്ളിയാഴ്ച
റിയാദ്: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടന്ന് വരുന്ന ശാഹിൻ ബാഗ് സ്ക്വയർ സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 14ന് വെള്ളിയാഴ്ച റിയാദിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കുന്നു. എക്സിറ്റ് 18ലെ നൂർ മാസ് ഓഡിറ്റോറിയത്തിൽ ഉച്ചക്ക് ഒരു മാണി മുതൽ നടക്കുന്ന പരിപാടിയിൽ മലപ്പുറം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അൻവർ മുള്ളമ്പാറ, നവാസ് പാലേരി, സുഫ്യാൻ അബ്ദുസലാം തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. യു. പി .മുസ്തഫ, മാമുക്കോയ ഒറ്റപ്പാലം, കെ.ടി.അബുബക്കർ, പി.സി.അലി വയനാട്, ഷംസു പെരുമ്പട്ട, സുബൈർ അരിമ്പ്ര, സഫീർ തിരൂർ, ഷാഹിദ് മാസ്റ്റർ,നാസർ മാങ്കാവ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മൊയ്തീൻകോയ കല്ലമ്പാറ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ നന്ദിയും പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുവാൻ ഈ ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യാം. http://bit.ly/ഐക്യദാർഢ്യ_സമ്മേളനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."