കര്‍ഷകര്‍ അനിശ്ചിതകാല ഉപരോധം തുടങ്ങി
ശ്രീകണ്ഠപുരം: പയ്യാവൂര്‍ മേഖലയില്‍ കാട്ടുമൃഗ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ഇതിന്റെഭാഗമായി കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ പയ്യാവൂര്‍ പഞ്ചായത്തിലെ പാടാംകവല ഫോറസ്റ്റ് ഓഫിസിനു മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ ഉപരോധം ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ പന്തംകൊളുത്തി പ്രതിഷേധിച്ചെത്തിയാണ് ഉപരോധ സമരം തുടങിയത്. കാലങ്ങളായി മലയോരത്തെ കര്‍ഷകര്‍ നേരിടുന്നപ്രധാന പ്രശ്‌നമാണ് വന്യമൃഗശല്യം. നിരവധിതവണ നിവേദനങ്ങളും അധികാരികളെ നേരിട്ടുകണ്ടു പ്രശ്‌നത്തിനു ഗൗരവം ധരിപ്പിച്ചിട്ടും കര്‍ഷകനു നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷക സംഘത്തിന് നേതൃത്വത്തില്‍ അനിശ്ചിതകാല രാപ്പകല്‍ ഉപരോധസമരം ആരംഭിച്ചത്. പി.പി ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. ടി.എം ജോഷി, സാജു സേവ്യര്‍, പി.കെ രാജേന്ദ്രന്‍, സാജന്‍ വെട്ടുകാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."