സുഫ്‌യാൻ അബ്ദുസ്സലാമിന് ആർ.ഐ.സി.സി യാത്രയയപ്പ് നൽകി
റിയാദ് : ദീർഘകാലത്തെ പ്രവാസജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ എഴുത്തുകാരനും ആർ.ഐ.സി.സി ചെയർമാനുമായ സുഫ്‌യാൻ അബ്ദുസ്സലാമിന് യാത്രയയപ്പ് നൽകി. ഷെല്ലാൽ ഇസ്തിറാഹയിൽ നടന്ന സംഗമം ജുബൈൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡൻറ് അർഷദ് ബിൻ ഹംസ ഉദ്ഘാടനം ചെയ്‌തു. കൺവീനർ ഉമർ ശരീഫ് അധ്യക്ഷത വഹിച്ചു. സി.പി മുസ്‌തഫ, അഡ്വ: അബ്ദുൾ ജലീൽ, സിറാജുദ്ദീൻ, ഉബൈദ് എടവണ്ണ, ജയൻ കൊടുങ്ങല്ലൂർ, അഡ്വ: പി.കെ ഹബീബ് റഹ്‌മാൻ, ഷബീബ് കരുവള്ളി, അബ്ദു ശഹീദ് ഫാറൂഖി തുടങ്ങിയവർ സംസാരിച്ചു. ആർ.ഐ.സി.സിയുടെ ഉപഹാരം മുഹമ്മദലി കൊടുങ്ങല്ലൂർ സമ്മാനിച്ചു. ക്വുർആൻ ഹദീസ് ലേണിങ് കോഴ്‌സിന്റെ ഏഴാം ഘട്ട പുസ്‌തകപ്രകാശനം സുൽത്താന ജാലിയാത്ത് മലയാള വിഭാഗം പ്രബോധകൻ ഉമർ ഫാറൂഖ് മദനി ജുബൈൽ ഇസ്‌ലാഹി സെന്റർ ക്വു.എച്ച്.എൽ.സി കൺവീനർ അൻവർഷാക്ക് നൽകി നിർവ്വഹിച്ചു. കൺവീനർ അഷ്‌റഫ് രാമനാട്ടുകര സ്വാഗതവും ശിഹാബലി മണ്ണാർക്കാട് നന്ദിയും പറഞ്ഞു. നൗഷാദ് തൃശൂർ, ഹബീബ് റഹ്‌മാൻ സ്വലാഹി, ഷാജഹാൻ പടന്ന, മുജീബ് പൊക്കൂട്ടൂർ, അഷ്‌റഫ് തേനാരി, ഉബൈദ് തച്ചമ്പാറ, അർഷദ് ആലപ്പുഴ നേതൃത്വം നൽകി.
ചിത്രം: ആർ.ഐ.സി.സി ചെയർമാൻ സുഫ്‌യാൻ അബ്ദുസ്സലാമിന് നൽകിയ യാത്രയയപ്പ് സംഗമം ജുബൈൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡൻറ് അർഷദ് ബിൻ ഹംസ ഉദ്ഘാടനം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."