HOME
DETAILS
MAL
റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
backup
February 11 2020 | 08:02 AM
റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) കിങ്ങ് ഖാലിദ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അൽ അബീർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ ക്യാമ്പ്
എംബസ്സി സെക്കന്റ് സെക്രട്ടറി ശ്രീ. വിജയ് കുമാർ സിങ്ങ് ഉദ്ഘാടനം ചെയ്തു. അത്യാവശ്യ ഘട്ടങ്ങളിൽ മറ്റുള്ളവരുടെ ജീവൻ നിലനിർത്താൻ ഉപരിക്കപ്പെടുന്ന രക്തദാനം ജീവകാരുണ്യ പ്രവൃത്തനത്തിന്റെ ഏറ്റവും നല്ല മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യാമ്പിൽ നൂറ്റി അൻപതിൽ പരം ആളുകൾ പങ്കെടുത്തു. മെഡിക്കൽ ഡയറക്ടർ ഡോ. ഷാനു, ഓപ്പറേഷൻ മാനേജർ ശ്രീ ഷംഷീർ, മിൻഹാജ്, ജോബി. അഷറഫ് വടക്കേവിള, ഷിഹാബ് കൊട്ടുകാട്, പ്രൊ. സിയഉൾഹക്ക് എന്നിവർ അശംസ നേർന്നു. റിയ പ്രഡിഡന്റ് ബിനു ദർമ്മരാജൻ, സെക്രട്ടറി മാധവൻ, ട്രഷറർ ഉമ്മർ കുട്ടി ജീവകാരുണ്യ വിഭാഗം കൺവീനർ നസ്സിം, മോനിച്ചൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."