സര്‍ക്കാരുകള്‍ മത്സ്യത്തൊഴിലാളികളോട് കരുണ കാണിച്ചില്ല: കെ. സുധാകരന്
കണ്ണൂര്‍: തിരയോട് പടവെട്ടി ജീവിതം കെട്ടിപ്പടുക്കുന്ന മത്സ്യത്തൊഴിലാളികളോട് മാറി മാറിവരുന്ന സര്‍ക്കാരുകള്‍ കരുണകാണിച്ചില്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്. എ.ഐ.സി.സി അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സര്‍ക്കാര്‍ അല്‍പ്പമെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. അത്രയും പോരാ എന്നതാണ് തന്റെ നിലപാടെന്നും സുധാകരന് പറഞ്ഞു.
പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനു വേണ്ടി സമാഹരിച്ച ഫണ്ട് പാര്‍ട്ടിക്ക് വേണ്ടി ഗുണ്ടാപണിയെടുക്കുന്നവര്ക്ക് വാരിക്കോരി കൊടുക്കുയാണ്. കഷ്ടപ്പെടുന്നവന്റെ മുഖം കാണാന്‍ മനസില്ലാത്ത ക്രൂരനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എ.ടി നിഷാത്ത് അധ്യക്ഷനായി. സതീശന് പാച്ചേനി, സുമാ ബാലകൃഷ്ണന്, കെ. സുരേന്ദ്രന്, പ്രൊഫ. എ.ഡി മുസ്തഫ, സോണി സെബാസ്റ്റ്യന്‍, എ.പി അബ്ദുല്ലക്കുട്ടി, ടി. ജയകൃഷ്ണന്, ആര്. ഗംഗാധരന്, എ.കെ ബേബി, പി. പ്രഭാകരന്, വി.ആര് വിദ്യാസാഗര്‍, മടപ്പള്ളി പ്രദീപന്, ടി. ദാമോദരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."