കണ്ണൂര്‍-മസ്ക്കറ്റ് വിമാന സര്‍വിസ് ഫെബ്രു. 28 മുതല്‍
കണ്ണൂര്‍: കണ്ണൂരില്‍നിന്നുള്ള മസ്ക്കറ്റ് വിമാന സര്‍വിസ് ഫെബ്രുവരി 28 മുതല്‍ ആരംഭിക്കും. സ്വകാര്യ വിമാനക്കമ്പനിയായ ഗോ എയറാണ് കണ്ണൂരില്‍നിന്ന് മസ്ക്കറ്റിലേക്ക് നേരിട്ട് ആദ്യ വിമാന സര്‍വിസ് തുടങ്ങുന്നത്. ബുക്കിങ് ഇന്നലെ അര്‍ധരാത്രി മുതല്‍ ആരംഭിച്ചു.
5263 രൂപ സാധാരണ നിരക്കിലാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ബിസിനസ് ക്ലാസിന് 28,263 രൂപ നിരക്കിലാണ് ബുക്കിങ് തുടങ്ങിയത്.
കണ്ണൂരില്‍നിന്നു രാത്രി 9.45ന് പുറപ്പെട്ട് ഒമാന്‍ സമയം 12.05ന് മസ്ക്കറ്റില്‍ എത്തും. പ്രാദേശിക സമയം പുലര്‍ച്ചെ 01.05ന് അവിടെ നിന്നു പുറപ്പെട്ട് രാവിലെ ആറിന് കണ്ണൂരില്‍ എത്തും. കണ്ണൂരില്‍ നിന്നു മസ്ക്കറ്റിലേക്കും അബൂദബിയിലേക്കും ഫെബ്രുവരി ഒന്നിനു വിമാന സര്‍വിസ് തുടങ്ങാനായിരുന്നു ഗോ എയറിന്റെ നേരത്തെയുള്ള തീരുമാനം. സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കി ഫെബ്രുവരി 28 മുതല്‍ പ്രതിദിന സര്‍വിസ് തുടങ്ങാനാണ് ഇന്നലെ ഗോ എയര്‍ തീരുമാനിച്ചത്. 182 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന ഗോ എയറിന്റെ എയര്‍ബസ് 320 നിയോ വിമാനമാണു കണ്ണൂരില്‍ നിന്നു മസ്ക്കറ്റിലേക്കു സര്‍വിസ് നടത്തുക.
കണ്ണൂര്‍ വിമാനത്താവളത്തെ കേരളത്തിലെ ഹബ്ബാക്കിയ ഗോ എയര്‍ ഇവിടെ നിന്ന് അബൂദബിയിലേക്കും വിമാന സര്‍വിസ് തുടങ്ങുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."