HOME
DETAILS
MAL
ദേവസ്വം ബോര്‍ഡ് ഓഫിസ് അക്രമം: നാല് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
backup
January 17 2019 | 22:01 PM
തലശ്ശേരി: തിരുവങ്ങാട് മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫിസ് അക്രമിച്ച കേസില്‍ നാല് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഉമ്മന്‍ചിറയിലെ രാജേഷ്, സുനില്‍ കുമാര്‍, എരുവട്ടി സ്വദേശി ഷിബിന്‍, കുട്ടിമാക്കൂല്‍ സ്വദേശി പ്രജീഷ് എന്നിവരെയാണ് തലശ്ശേരി പൊലിസ് അറസ്റ്റ് ചെയ്തത്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ ഹര്‍ത്താലിലാണ് കേസിനാസ്പദമായ സംഭവം. ദേവസ്വം ബോര്‍ഡ് ഓഫിസ് അക്രമിക്കുകയും ഉദ്യോഗസ്ഥരെ പുറത്താക്കി വാതില്‍ പുറത്തുനിന്ന് കുറ്റിയിടുകയും ചെയ്യുകയായിരുന്നു. വാതില്‍ പൂട്ടിയിട്ട ശേഷം കറുത്ത തുണി കെട്ടിയിടുകയും ചെയ്തു. തലശ്ശേരി മേഖലയിലെ അക്രമണവുമായി ബന്ധപ്പെട്ട് 43 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."