HOME
DETAILS
MAL
യാത്രാ പ്രശ്നം: ഒപ്പുശേഖരണം നടത്തി
backup
March 01 2017 | 18:03 PM
ആലപ്പുഴ: ജലഗതാഗത സംവിധാനത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന കുട്ടനാടന്‍ മേഖലയിലെ യാത്രാ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി. ആവശ്യത്തിന് ബോട്ട് സര്‍വിസുകള്‍ ഏര്‍പ്പെടുത്തുക, മുന്നറിയിപ്പ് ഇല്ലാതെ സര്‍വ്വീസ് വെട്ടിച്ചുരുക്കുന്നത് അവസാനിപ്പിക്കുക, വിദ്യാര്‍ത്ഥികള്‍ നില്ക്കുന്ന ബോട്ട് ജെട്ടികളില്‍ ബോട്ട് അടുപ്പിക്കുക, സമയബന്ധിതമായി ട്രഡ്ജിംഗ് നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
സംസ്ഥാന കമ്മിറ്റി അംഗം എം കണ്ണന്, ജില്ലാ പ്രസിഡന്റ് കെ എസ് ഷിയാദ്, സെക്രട്ടറി അനു ശിവന്, ജെനിന് ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."