HOME
DETAILS
MAL
ക്രിസ്തുമസ് പുതുവത്സര ബംപര്‍ കണ്ണൂര്‍ സ്വദേശിയ്ക്ക്
backup
February 11 2020 | 10:02 AM
കണ്ണൂര്‍: ക്രിസ്തുമസ് പുതുവത്സര ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കണ്ണൂര്‍ സ്വദേശിയ്ക്ക്. കണ്ണൂര്‍ തോലമ്പ്ര പുരളിമല കൈതച്ചാല്‍ കോളനിയിലെ പൊരുന്നന്‍ രാജനാണ് സമ്മാനം അടിച്ചിരിക്കുന്നത്.
71ാമത് നറുക്കെടുപ്പില്‍ കൂത്തുപറമ്പ് പയ്യന് ലോട്ടറി ജനുവരിയില്‍ വില്പപന നടത്തിയ ടഠ 269609 എന്ന ടിക്കറ്റിനാണ് സമ്മാനം.
സമ്മാനത്തുകയുടെ 10 ശതമാനം ഏജന്റിന്റെ കമ്മിഷനും 30 ശതമാനം നികുതിയും കഴിച്ച് ബാക്കി തുക രാജന് ലഭിക്കും. ദരിദ്ര കുടുംബാംഗമായ രാജന് കോളനിയിലെ ചെറിയൊരു വീട്ടിലാണ് കഴിയുന്നത്.ആതിര,വിജില്‍,അക്ഷര എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."