റേഷന്‍ കാര്‍ഡ് കരട് പട്ടിക വിവാദം; പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം
ചേര്‍ത്തല: റേഷന്‍ കാര്‍ഡ് കരട് പട്ടികയില്‍ നിന്ന് മത്സ്യതൊഴിലാളികളെ കൂട്ടത്തോടെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മന്ത്രി പി.തിലോത്തമന്റെ ചേര്‍ത്തലയിലെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ നടന്ന സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. എന്‍.എസ്.യു ദേശീയ സെക്രട്ടറി എസ്.ശരത്, യുത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി വിമല്‍, മത്സ്യതൊഴിലാളി അര്‍ത്തുങ്കല്‍ ബിന്ദു ജാക്‌സണ്‍, ചേര്‍ത്തല തെക്ക് പഞ്ചായത്ത് സ്വദേശി പ്രശാന്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. പോലിസിന്റെ ലാത്തി അടിയേറ്റ ശരത്തും വിമലും ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.
വര്‍ഷങ്ങളായി ബി.പി.എല്‍ പട്ടികയിലുള്ള തീരവാസികളെ പുതിയ കരട് പട്ടികയില്‍ നിന്നുമൊഴിവാക്കിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം താലൂക്ക് റേഷനിങ് ഇന്‍സ്‌പെക്ടറെ തടഞ്ഞുവച്ചിരുന്നു. അതിന്റെ തുടര്‍ പ്രതിഷേധമായാണ് ഇന്നലെ മന്ത്രിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. രാവിലെ തെക്കേ അങ്ങാടി കവലയില്‍ നിന്നുമാരംഭിച്ച മാര്‍ച്ച് മന്ത്രിയുടെ ഓഫിസിനു സമീപം പൊലിസ് തടഞ്ഞു. മാര്‍ച്ച് എ.എ.ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. എസ്.ശരത് അധ്യക്ഷനായി. പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വൈകീട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രകടനവും മന്ത്രിയുടെ കോലവും കത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."