'ദില്ലിവാലോം, ഐ ലവ് യൂ', ഇത് പുതിയ രാഷ്ട്രീയത്തിന്റെ ആരംഭം: കെജ്രിവാള്
ന്യൂഡല്‍ഹി: മൂന്നാം തവണയും ആം ആദ്മിയില്‍ വിശ്വാസമര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ് കെജ്രിവാള്. തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച ശേഷം പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പ്രവര്‍ത്തകരെ അദ്ദേഹം അഭിസംബോധന ചെയ്തു.
'ദില്ലിവാലോം, ഐ ലവ്യൂ' (ദില്ലിക്കാരേ, നിങ്ങളെ ഓരോരുത്തരെയും ഞാന്‍ സ്നേഹിക്കുന്നു) എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ഇത് പുതിയ തുടക്കമാണ്. ഞങ്ങളെ വിജയിപ്പിക്കുകയും എന്നെ സ്വന്തം മകനെപ്പോലെ കാണുകയും ചെയ്ത ഡല്‍ഹിയിലെ ജനങ്ങളുടെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇതെന്റെ മാത്രം വിജയമല്ല. മികച്ച വിദ്യാഭ്യാസം കിട്ടിയ കുട്ടികളുടെ വിജയമാണ്. മികച്ച ചികിത്സ കിട്ടികുടുംബങ്ങളുടെ വിജയമാണ്. ഇതൊരു പുതിയ രാഷ്ട്രീയത്തിന്റെ ഉദയമാണ്. ഗാന്ധി രാഷ്ട്രീയത്തിന്റെ ഉദയം. ഡല്ഹിക്കാര് രാജ്യത്തോട് ഒരു പുതിയ സന്ദേശം നല്‍കുകയാണ്.- കെജ്രിവാള് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."