പിതാവിന്റെ മരണം; ഗാരിക്സ് നാട്ടിലേക്ക് മടങ്ങില്ല
പാരിസ്: ഓസ്ട്രിയയുടെ പ്രതിരോധ താരം ജോര്‍ജി ഗാരിക്സ് ഇന്ന് ഹംഗറിക്കെതിരേ കളത്തിലിറങ്ങുന്നത് പിതാവിന്റെ വിയോഗ വേദനയുമായി. എന്നാല്‍ ആ വിയോഗത്തിലും ഗാരിക്സ് ടീമിനെ കൈവിട്ടില്ല. ടീമിന് വിജയം നേടിക്കൊടുക്കലാണ് തന്റെ ലക്ഷ്യമെന്നും നാട്ടിലേക്ക് മടങ്ങില്ലെന്നും താരം പറഞ്ഞു. വെള്ളിയാഴ്ച്ചയാണ് ഗാരിക്സിന്റെ പിതാവ് ജോര്‍ജി ഗാരിക്സ് സീനിയര്‍ മരിച്ചത്. അര്‍ബുദ ബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. പിതാവിന്റെ വിയോഗത്തിന് മുന്‍പ് അദ്ദേഹത്തെ വിളിച്ചിരുന്നു. തനിക്ക് എന്തു സംഭവിച്ചാലും ടീമിനൊപ്പം നില്‍ക്കണമെന്നാണ് പിതാവ് പറഞ്ഞത്. അത് താന്‍ പാലിക്കുകയാണ്. ഈ വേദന നിറഞ്ഞ നിമിഷത്തെ മറികടന്ന് കളിക്കളത്തില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. അതിലൂടെ പിതാവിന് അന്ത്യോപചാരം അര്‍പ്പിക്കുക എന്ന ലക്ഷ്യം കൂടി പൂര്‍ത്തീകരിക്കാം. പിതാവ് ആഗ്രഹിച്ചത് അതാണെന്ന് ഗാരിക്സ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."