HOME
DETAILS

കമ്മിഷണറെ വിമര്‍ശിച്ച പൊലിസുകാരന് സസ്‌പെന്‍ഷന്‍

  
backup
January 18 2019 | 00:01 AM

%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a3%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%aa

കോഴിക്കോട്: ഹര്‍ത്താലിന്റെ മറവില്‍ മിഠായിത്തെരുവില്‍ സംഘ്പരിവാര്‍ അഴിഞ്ഞാടിയ സംഭവത്തില്‍ സിറ്റി പൊലിസ് കമ്മിഷണറുടെ വീഴ്ച ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിട്ട പൊലിസുകാരനു സസ്‌പെന്‍ഷന്‍. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കുന്നിനെയാണ് ക്രൈംബ്രാഞ്ച് എസ്.പി പി.ബി രാജീവ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.  അന്നത്തെ കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്‌കുമാറിനെതിരേ നിശിത വിമര്‍ശനമുള്‍ക്കൊള്ളുന്നതായിരുന്നു ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ ഉച്ചയോടെയാണു സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തുവന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫന്‍ അന്വേഷണ റിപ്പോര്‍ട്ട് എസ്.പിക്ക് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് എഡി.ജി.പി ഷെയ്ക്ക് ദര്‍വേഷിന്റെ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്.
മേലുദ്യോഗസ്ഥര്‍ക്കെതിരേ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നത് വിലക്കുന്ന ഡി.ജി.പിയുടെ ഉത്തരവുണ്ട്. പരാതിയുമായി മേലുദ്യോഗസ്ഥനെ സമീപിക്കുന്നതിനു പകരം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് സേനയിലെ അച്ചടക്ക ലംഘനമാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം ഉണ്ടായത് സിറ്റി പൊലിസ് കമ്മിഷണറുടെ ആസൂത്രണത്തിലെ പാളിച്ച കൊണ്ടാണ് എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ വിമര്‍ശനം. പൊലിസ് സുരക്ഷ പ്രതീക്ഷിച്ച് അന്നു പ്രവര്‍ത്തിച്ചതും അടച്ചിട്ടതുമായ കടകള്‍ അക്രമിച്ച ഹര്‍ത്താല്‍ അനുകൂലികള്‍ മിഠായിത്തെരുവില്‍ അഴിഞ്ഞാടിയിരുന്നു. പൊലിസ് നിഷ്‌ക്രിയത്വവും വിമര്‍ശനവും സേനയ്ക്കുള്ളിലും ഏറെ ചര്‍ച്ചയായിരുന്നു. ഇതേതുടര്‍ന്ന് കമ്മിഷണറെ അടിയന്തരമായി സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഹര്‍ത്താലിന്റെ മറവില്‍ മുസ്‌ലിംകളുടെ കടകള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വനിതാ പൊലിസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ അക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ച ശേഷം യുവാവും തീകൊളുത്തി മരിച്ചു

Kerala
  •  a month ago
No Image

'മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചിട്ടില്ല,  യുദ്ധം അവസാനിപ്പിക്കാന്‍ ഇരു കക്ഷികളും മുന്നോട്ടു വന്നാല്‍ ചര്‍ച്ച തുടരും' വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത നിഷേധിച്ച് ഖത്തര്‍

International
  •  a month ago
No Image

പ്രതിഷേധം കനക്കുന്നു; മുഖം തിരിച്ച് സർക്കാർ; പൊതുപരീക്ഷാ സമയം മാറ്റില്ല 

Kerala
  •  a month ago
No Image

ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളല്‍

Kerala
  •  a month ago
No Image

വഖ്ഫ് ഭൂമി ഗിഫ്റ്റ് ആധാരമാണെന്ന കെ.എൻ.എം വാദം ഭൂമി വിറ്റവരെ സംരക്ഷിക്കാൻ

Kerala
  •  a month ago
No Image

മാലിന്യനിക്ഷേപത്തിൽ 2739 കേസുകൾ 2.66 കോടി പിഴ ചുമത്തി

Kerala
  •  a month ago
No Image

തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago