റേഷന്‍ വാങ്ങാത്ത 39,068 കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി
തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ വാങ്ങാത്ത 39,068 കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് മന്ത്രി പി.തിലോത്തമന് നിയമസഭയെ അറിയിച്ചു. തിരുവനന്തപുരം (6040), കൊല്ലം (4345), പത്തനംതിട്ട (2037), ആലപ്പുഴ (3270), കോട്ടയം (2463), ഇടുക്കി (2699), എറണാകുളം(5277), തൃശൂര്‍(2649), പാലക്കാട് (4278), മലപ്പുറം(1749), കോഴിക്കോട് (1582), വയനാട് (737), കണ്ണൂര്‍ (1103), കാസര്‍കോട് (839) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. ആറുമാസത്തേക്ക് റേഷന്‍ വേണ്ടെന്ന് വയ്ക്കുന്നതിന് റേഷന്‍ ഗിവ് അപ് പദ്ധതി നിലവിലുണ്ട്. ഇതുവരെ 917 പേര് ഈ പദ്ധതി പ്രകാരം റേഷന്‍ ഉപേക്ഷിച്ചിട്ടുണ്ടെന്നും സി.കെ ആശ, മുല്ലയ്ക്കല് രത്നാകരന്, ചിറ്റയം ഗോപകുമാര്‍, ജി.എസ് ജയലാല്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി രേഖാമൂലം മറുപടി നല്കി.
സംസ്ഥാനത്ത് ഇപോസ് മെഷിനുകള്‍ ഏര്‍പ്പെടുത്തിയതിനു ശേഷം 2019 ഡിസംബര്‍ വരെ പ്രതിമാസം ശരാശരി 4,955 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ അധികമായി റേഷന്‍കടകളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് എം. രാജഗോപാലിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."