പാലാ- കോഴ റോഡ് നവീകരണ നടപടികള്‍ നിലച്ചു
പാലാ: വീതിക്കുറവും കൊടുംവളവുകളും മൂലം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പാലാ- കോഴ റോഡ് വളവുകള്‍ നിവര്‍ത്തി നവീകരിക്കുവാനുള്ള നടപടികള്‍നിശ്ചലാവസ്ഥയില്‍. പാലാ- കോഴാ റോഡില്‍ വിവിധയിടങ്ങളിലായി നടക്കുന്ന വാഹനാപകടങ്ങളില്‍ നിരവധി ജീവനുകളാണ്് പൊലിയുന്നത്.
താമരക്കുളം, കോഴിക്കൊമ്പ്്്, ആണ്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആവശ്യത്തിന് വീതിയില്ലാത്തതിനാല്‍ അപകട സാദ്ധ്യത കൂടുതലാണ്.
റോഡ്് വീതികൂട്ടണമെന്ന് വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ച്്് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ഷങ്ങള്‍ക്ക്് മുമ്പ് ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് പാലാ മുതല്‍ കുറിച്ചിത്താനം വരെയുള്ള 10 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി സര്‍വേ നടത്തിയത്്. എന്നാല്‍ തുടര്‍ നടപടികള്‍ വൈകുകയാണ്.
16 മീറ്റര്‍ വീതിയിലാണ് റോഡ് പുനരുദ്ധരിക്കാന്‍ പദ്ധതിയിട്ടിരുന്നത്്. 17 കിലോമീറ്ററാണ് പാലാ -കോഴ റോഡിന്റെ ദൈര്‍ഘ്യം. പാലാ ഉള്‍പ്പടെയുള്ള കിഴക്കന്‍ മേഖലകളില്‍നിന്ന് വൈക്കം, എറണാകുളം, ആലപ്പുഴ, കുമരകം, ചേര്‍ത്തല എന്നിവിടങ്ങളിലേയ്ക്കുള്ള പ്രധാന പാതയാണ്്് പാലാ- കോഴ റോഡ്. പ പാലാ -കോഴാ റോഡില്‍ പലയിടത്തും ആവശ്യത്തിന് വീതിയില്ലാത്തതും അപകട സാദ്ധ്യത വര്‍ധിപ്പിക്കുന്നു.
നെല്ലിയാനി പാറേക്കണ്ടം ഭാഗത്ത് റോഡിന്റെ വീതി ആറുമീറ്റര്‍ മാത്രമാണ്.
ഇരുവശത്തു നിന്നും വലിയ വാഹനങ്ങളെത്തിയാല്‍ കഷ്ടിച്ചാണ് കടന്നു പോകുന്നത്. റോഡിന് പലയിടത്തും 5 മുതല്‍ 7മീറ്റര്‍വരെ മാത്രമേ വീതിയുളള്ളു. വളവുകള്‍ മറികടക്കുമ്പോള്‍ എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാണുവാന്‍ സാധിക്കാത്തതാണ് പലപ്പോഴും അപകടങ്ങള്‍ക്ക്് കാരണമാകുന്നത്.
നെല്ലിയാനി മുതല്‍ മരങ്ങാട്ടുപിള്ളി വരെയുള്ള ഭാഗം വീതികൂട്ടുകയും വളവുകള്‍ നിവര്‍ത്തുകയും ചെയ്യണമെന്ന് വര്‍ഷങ്ങളാായി നാട്ടുകാര്‍ ആവശ്യപ്പെടുന്നതാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമി ഏറ്റെടുത്ത് നെല്ലിയാനി, ഇല്ലിക്കല്‍, മണ്ണയ്ക്കനാട് എന്നിവിടങ്ങളില്‍ ഭാഗികമായി മാത്രം വളവുകള്‍ നിവര്‍ത്തിയിരുന്നു.
നിര്‍ദിഷ്ട തുറവൂര്‍- പമ്പ സംസ്ഥാന പാതയുടെ ഭാഗമായി റോഡ് വികസിപ്പിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപടികളുണ്ടാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."