പ്രളയക്കെടുതി: കോട്ടത്തറയിലെ കര്‍ഷകര്‍ക്ക് ഇനിയും ആനുകൂല്യം ലഭിച്ചില്ല
കോട്ടത്തറ: പ്രളയംമൂലം കോട്ടത്തറ പ്രദേശത്തിന്റെ സമ്പല്‍ഘടന തന്നെ താറുമാറായിട്ടും കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട ദുരിതാശ്വാസം പോലും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്ന് സ്വതന്ത്ര കര്‍ഷക സംഘം കോട്ടത്തറ പഞ്ചായത്ത് കണ്‍വന്‍ഷന്‍ ആരോപിച്ചു.
കൃഷിയെല്ലാം നഷ്ടപ്പെട്ടവരില്‍ നിന്നും അപേക്ഷകള്‍ വാങ്ങിയെങ്കിലും അനുകൂല നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. കര്‍ഷകര്‍ക്ക് വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കൃഷിഭൂമികളുടെ ഘടനക്കു തന്നെ വ്യതിയാനം സംഭവിച്ചതിനാല്‍ കൃഷിയിറക്കാനും കര്‍ഷകര്‍ക്ക് കഴിയുന്നില്ല. ജപ്തിനടപടികളുമായി ബാങ്കുകള്‍ മുന്നോട്ട് പോയി കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. കര്‍ഷകരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കൃഷി ഓഫിസിനു മുന്നിലും പഞ്ചായത്ത് ഒഫിസിലും ശക്തമായ സമരം നടത്തുന്നതിനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. സി. മമ്മി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അബു ഗൂഡലായ് മുഖ്യ പ്രഭാഷണം നടത്തി. കെ.കെ നാസര്‍, കെ.കെ മുഹമ്മദാലി, ഗഫൂര്‍ വെണ്ണിയോട്, എ. അബ്ദുല്ല, പി. അബ്ദുല്‍ഖാദര്‍, വള്ളി ഗഫൂര്‍, വി. അബ്ദുല്ല, ജീവോ ദി മമ്മുട്ടി, വി.സി അബൂബക്കര്‍ സംസാരിച്ചു. കെ.കെ കുഞ്ഞബ്ദുല്ല ഹാജി സ്വാഗതവും അണിയാരത്ത് അബ്ദുല്ല നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."